ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ

ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ്; കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ
Apr 5, 2026 01:50 PM | By Remya Raveendran

കൊച്ചി  :  കുടകിൽ ട്രക്കിങിനിടെ കാണാതായ ശരണ്യ ട്രക്കിങ്ങിന് പോകുന്നത് പറഞ്ഞിരുന്നില്ലെന്ന് പിതാവ് ഗോപി. വീട്ടിൽ നിന്ന് പോയത് കൊച്ചിയിലേക്കാണ്. ഇടയ്ക്ക് ട്രക്കിങ്ങിന് പോകുന്ന സ്വഭാവമുണ്ടെന്നും ഗോപി പറഞ്ഞു. ശരണ്യ കുടുംബത്തെ വിളിച്ചിരുന്നെന്ന് അമ്മാവൻ ഹരിദാസ് പറഞ്ഞു.ശരണ്യ ബുധനാഴ്ചയോടെ വിളിച്ചിരുന്നു. പിറ്റേദിവസം ട്രക്കിങ്ങിന്റെ ലാസ്റ്റ് പോയിന്റിൽ നിന്നും 10.20 ഓടെ സുഹൃത്തിനെ വിളിച്ചിരുന്നു. വഴിതെറ്റിയെന്ന് അറിഞ്ഞശേഷം ഉച്ചയ്ക്ക് രണ്ടരയോടെ ഹോം സ്റ്റേയിലേക്ക് വിളിച്ചറിയിച്ചു. അതിനുശേഷം ബന്ധപ്പെടാൻ ആയിട്ടില്ലെന്നും ഹരിദാസൻ പറഞ്ഞു. ഹരിദാസൻ നിലവിൽ കുടകിലുണ്ട്. ശരണ്യയ്ക്കായി നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും ചേർന്ന് അഞ്ച് സംഘങ്ങളായാണ് തിരച്ചിൽ നടക്കുന്നത്.

ശരണ്യ കൊച്ചിയിൽ നിന്നാണ് കുടകിലെത്തിയത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുകയായിരുന്നു ലക്ഷ്യം. യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ശരണ്യ താമസിച്ചത്. കാട്ടാന ശല്യമുള്ളതിനാൽ മറ്റ് 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ ഹോംസ്‌റ്റേയിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോംസ്‌റ്റേ ജീവനക്കാരും, നാട്ടുകാരും വനപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, ശരണ്യയുടെ മൊബൈൽഫോൺ സ്വിച്ച് ഓഫായി. തുടർന്നാണ് വനംകുപ്പിനെയും പൊലീസിനെയും വിവരമറിയിച്ചത്. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് തിരച്ചിൽ തുടരുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ. ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തുന്നുണ്ട്. നക്സൽ വിരുദ്ധ സേനയും തിരച്ചിൽ സംഘത്തിലുണ്ട്.

Saranyatracking

Next TV

Related Stories
നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Apr 5, 2026 06:34 PM

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ

Apr 5, 2026 05:05 PM

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി...

Read More >>
ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

Apr 5, 2026 04:23 PM

ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ്...

Read More >>
തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും

Apr 5, 2026 03:31 PM

തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും

തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും...

Read More >>
‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

Apr 5, 2026 03:10 PM

‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി...

Read More >>
ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം

Apr 5, 2026 02:28 PM

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍...

Read More >>
Top Stories

News Roundup

GCC News