ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ

ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവം; ‘തെരച്ചിൽ ഊർജിതമാക്കണം’, കർണാടക സർക്കാരിനോട് കെ സി വേണുഗോപാൽ
Apr 5, 2026 05:05 PM | By Remya Raveendran

ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായ സംഭവത്തില്‍ ഇടപെടലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാദാപുരം സ്വദേശി ശരണ്യ(36)യെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജിതപ്പെടുത്താന്‍ ആവശ്യപ്പെട്ട് കര്‍ണാടക വനംമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ കെസി വേണുഗോപാല്‍ കർണാടക സർക്കാരിനോട് സംസാരിച്ചു.കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി തിരച്ചിൽ സംബന്ധിച്ച നിലവിലെ സ്ഥിതിഗതികളെ കുറിച്ചും ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും കെ സി വേണുഗോപാൽ സംസാരിച്ചു. തെരച്ചിലിന് എല്ലാ ആധുനിക സൗകര്യങ്ങളും പ്രയോജനപ്പെടുത്തുകയും അതിനായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് ടീം രൂപീകരിക്കാനും ആവശ്യപ്പെട്ടു. ശരണ്യയുടെ അച്ഛനുമായും കെ സി വേണുഗോപാല്‍ സംസാരിച്ചു. ശരണ്യയെ കണ്ടെത്താന്‍ കര്‍ണ്ണാടക സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ 2-ന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ കൂടെയുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. പ്രതികൂലമായ കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയായിരുന്നു.

Kcvenugopal

Next TV

Related Stories
നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

Apr 5, 2026 06:34 PM

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

നാല് ദിവസത്തെ തെരച്ചിലിന് ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ...

Read More >>
ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

Apr 5, 2026 04:23 PM

ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു

ലൈംഗികാതിക്രമ കേസ്; പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ്...

Read More >>
തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും

Apr 5, 2026 03:31 PM

തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും എൽഡിഎഫും

തൃശൂർ വാടനപ്പള്ളിയിൽ BJP പ്രവർത്തകരുടെ കിറ്റ് വിതരണം; തടഞ്ഞ് യുഡിഎഫും...

Read More >>
‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

Apr 5, 2026 03:10 PM

‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി സതീശന്‍

‘യുഡിഎഫ് നൂറിലേറെ സീറ്റുകള്‍ നേടും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടും’; വി ഡി...

Read More >>
ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം

Apr 5, 2026 02:28 PM

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ നീക്കം

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ ഇന്ന് തന്നെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍...

Read More >>
എൻഡിഎ ക്യാമ്പിന് ആവേശം‌ പകർന്ന് ബേപ്പൂരിൽ അമിത് ഷായുടെ റോഡ് ഷോ

Apr 5, 2026 02:20 PM

എൻഡിഎ ക്യാമ്പിന് ആവേശം‌ പകർന്ന് ബേപ്പൂരിൽ അമിത് ഷായുടെ റോഡ് ഷോ

എൻഡിഎ ക്യാമ്പിന് ആവേശം‌ പകർന്ന് ബേപ്പൂരിൽ അമിത് ഷായുടെ റോഡ്...

Read More >>
Top Stories

News Roundup

GCC News