‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ
Apr 6, 2026 03:25 PM | By Remya Raveendran

തിരുവനന്തപുരം :    ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തിക്കുന്നതിനുള്ള നയം കേരളത്തിലില്ല. നിക്ഷേപങ്ങൾ എത്തിക്കാനായില്ലെങ്കിൽ പിന്നെ എന്തിനാണ് ഭരണം. കർണാടകയിലേക്ക് നോക്കൂ. മോദിയുമായി മുഖ്യമന്ത്രിക്ക് ഊഷ്മള ബന്ധം. മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയും , ED യും ഇടപെടുമ്പോൾ കേരളത്തിൽ മാത്രമില്ല.

ശബരിമല സ്വർണ്ണക്കൊള്ള, SIT രൂപീകരിച്ചെങ്കിലും കൊള്ളയടിക്കപ്പെട്ട സ്വർണം കണ്ടെത്താനായില്ല. എന്തുകൊണ്ട് സിബിഐ അന്വേഷിക്കുന്നില്ല?. എന്തുകൊണ്ട് കുറ്റപത്രം പൂർണമായി സമർപ്പിച്ചിട്ടില്ല. രാജ്യമെമ്പാടു നിന്നും ഭക്തർ ശബരിമലയിലേക്ക് എത്തുന്നു. ദൈവത്തിൻറെ സ്വർണമാണ് കൊള്ളയടിച്ചത്.വലിയ അഴിമതിയാണ് ഉണ്ടായത്. പ്രധാനമന്ത്രി വായ തുറന്നിട്ടില്ല. ഏത് സർക്കാരാണ് ഇവിടം ഭരിക്കുന്നത്?. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മറുപടി പറയണം. പ്രാദേശിക ബിജെപി നേതാക്കളോടല്ല. ഇതൊരു ദേശീയ വിഷയമാണെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.യുവാക്കൾക്ക് സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്നതിനുള്ള സംരംഭങ്ങൾ എന്തുകൊണ്ട് ഒരുക്കി നൽകുന്നില്ല. എന്തുകൊണ്ട് നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൊണ്ടുവരുന്നില്ല. കേരളത്തിലേക്ക് നിക്ഷേപങ്ങൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ ക്ഷണിച്ചിട്ടുണ്ടോ എന്ന് താൻ തിരക്കി. ഒന്നുമില്ലെന്നായിരുന്നു മറുപടി.എല്ലാ അർത്ഥത്തിലും സർക്കാർ പരാജയപ്പെട്ടു. പത്തുവർഷത്തെ ഭരണം പരാജയം. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറ്റവും ഉയർന്ന നിലയിൽ. പ്രവാസികളിൽ ഭരണവിരുദ്ധ വികാരം. നാട്ടിലെത്തി യുഡിഎഫിന് വോട്ട് ചെയ്യാൻ ഇരിക്കുന്നു.

എന്നാൽ യുദ്ധത്തെ തുടർന്ന് അവരുടെ വരവ് പ്രതിസന്ധിയിലായിരിക്കുന്നു. പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം ഇല്ലെങ്കിൽ പിന്നെന്ത് ഇടപെടലാണ് സർക്കാർ നടത്തുന്നത്. കർണാടകയിൽ നൽകിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയിൽ തന്നെ അംഗീകാരം നൽകി.മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും. യുവാക്കൾക്ക് വലിയ പ്രാതിനിധ്യമാണ് കേരളത്തിൽ കോൺഗ്രസ് നൽകിയത്. കോൺഗ്രസിന്റെ ചരിത്രം രാജ്യത്തിൻറെ ചരിത്രം.സുതാര്യതയുള്ള അഴിമതി രഹിത സർക്കാർ ആയിരിക്കും യുഡിഎഫിന്റേത്.സംസ്ഥാനത്ത് വലിയ മാറ്റം കൊണ്ടുവരും. കേരളത്തിൽ CPMഉം ബിജെപിയുമായി ധാരണ. ഗാന്ധി കുടുംബത്തിനും കോൺഗ്രസിനും കേരളത്തോട് ഹൃദയബന്ധമെന്നും ഡി കെ ശിവകുമാർ കൂട്ടിച്ചേർത്തു.






Tksivakumar

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

Apr 6, 2026 03:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ...

Read More >>
തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

Apr 6, 2026 03:34 PM

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ...

Read More >>
‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

Apr 6, 2026 02:59 PM

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി...

Read More >>
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

Apr 6, 2026 02:44 PM

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി...

Read More >>
‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Apr 6, 2026 02:28 PM

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്...

Read More >>
വയനാട് തുരങ്കപാത നിർമാണം ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

Apr 6, 2026 02:12 PM

വയനാട് തുരങ്കപാത നിർമാണം ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

വയനാട് തുരങ്കപാത നിർമാണം ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം...

Read More >>
Top Stories










News Roundup