തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം
Apr 6, 2026 03:34 PM | By Remya Raveendran

കണ്ണൂർ: കുഞ്ഞുങ്ങളിൽ ഗർഭാവസ്ഥയിൽ തന്നെ രൂപംകൊള്ളുന്ന തലയോട്ടിയുടെ വളർച്ചയിലെ ജന്മനാ വൈകല്യമായ ക്രാനിയോസിനോസ്റ്റോസിസ് രോഗത്തിന് ആധുനിക ശസ്ത്രക്രിയയായ FOAR (Front Orbital Advancement and Reconstruction) വിജയകരമായി പൂർത്തിയാക്കി കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി. ജില്ലയിലെ അഞ്ചും ഏഴും മാസം പ്രായമുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങൾക്കാണ് ഈ സങ്കീർണ്ണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. വടക്കൻ കേരളത്തിൽ ആദ്യമായാണ് ശസ്ത്രക്രിയ നടക്കുന്നത്. തലയോട്ടിയിലെ അസ്ഥികൾ നേരത്തേ ഒന്നിച്ചുചേരുന്നതിലൂടെ ഉണ്ടാകുന്ന ഈ രോഗാവസ്ഥ കാരണം തലയുടെ ആകൃതിയിൽ വ്യത്യാസം, മുഖഭാഗത്തിലെ അസമത്വം, കണ്ണുകളുടെ സ്ഥിതിവ്യത്യാസം തുടങ്ങിയ പ്രശ്നങ്ങൾ പ്രകടമാകാം. നേരത്തേ തന്നെ ശസ്ത്രക്രിയ നടത്തുന്നതിലൂടെ കുട്ടികളുടെ സ്വാഭാവിക വളർച്ചയും രൂപവുമെല്ലാം മെച്ചപ്പെടുത്താൻ ശസ്ത്രക്രിയയിലൂടെ കഴിയും. പ്രമുഖ പീഡിയാട്രിക് ന്യൂറോ സർജൻ ഡോ. മഹേഷ് ഭട്ട്, ഡോ. ഷിനാസ് ഹുസൈൻ, അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ. എ.കെ ഫയാസ്, ഡോ. വി. വിപിൻ രാജ് എന്നിവരാണ് നേതൃത്വം നൽകിയത്. വിദേശപരിചയം ഉൾപ്പെടെ സമ്പന്നമായ വൈദ്യപരിചയവുമായി കേരളത്തിലേക്ക് മടങ്ങിയെത്തിയ ഡോ. മഹേഷ് ഭട്ട് നിലവിൽ കണ്ണൂരിൽ തന്നെ ഉയർന്ന നിലവാരത്തിലുള്ള പീഡിയാട്രിക് ന്യൂറോ സർജറി സേവനങ്ങൾ നൽകുകയാണ്. മുമ്പ് മുംബൈയിലോ വിദേശരാജ്യങ്ങളിലോ മാത്രം ലഭ്യമായിരുന്ന ഇത്തരം ശസ്ത്രക്രിയകൾ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ലഭ്യമാകുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ്.

കിംസ് കേരള ക്ലസ്റ്റർ സി.ഇ.ഒ ഫർഹാൻ യാസീൻ, യൂണിറ്റ് ഹെഡ് ഡോ. സുബിൻ ജോസഫ്, പ്രമുഖ പീഡിയാട്രിക് ന്യൂറോ സർജൻ ഡോ. മഹേഷ് ഭട്ട്, ഡോക്ടർമാരായ എ.പി ഷിനാസ് ഹുസൈൻ, എ.കെ ഫയാസ്, വിപിൻ രാജ്, എം. വിദ്യ, ആശ വലിയവീട്ടിൽ, കാർത്തിക് ഹരിശങ്കർ, ജി. അശ്വിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Kimssreechandhospital

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

Apr 6, 2026 03:57 PM

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ...

Read More >>
‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

Apr 6, 2026 03:25 PM

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ...

Read More >>
‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

Apr 6, 2026 02:59 PM

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി...

Read More >>
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

Apr 6, 2026 02:44 PM

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി...

Read More >>
‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

Apr 6, 2026 02:28 PM

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

‘സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ ഇടപെടല്‍ നടത്തി; കോടികളുടെ ഇടപാട്’; ടി എന്‍ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്...

Read More >>
വയനാട് തുരങ്കപാത നിർമാണം ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

Apr 6, 2026 02:12 PM

വയനാട് തുരങ്കപാത നിർമാണം ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം കോടതി

വയനാട് തുരങ്കപാത നിർമാണം ; പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി സുപ്രീം...

Read More >>
Top Stories

News Roundup