യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയപാതകളിലെ ടോൾ പ്ലാസകൾ ഡിജിറ്റലാകുന്നു; ഡിജിറ്റൽ പേയ്മെന്റ്സ് ഒൺലി
Apr 8, 2026 03:48 PM | By Remya Raveendran

ഡൽഹി:   രാജ്യത്തെ ടോൾ പ്ലാസകൾ മറ്റന്നാൾ ഹൈടെക്കാകുന്പോൾ യാത്രക്കാർക്ക് കാശ് പോകാനുള്ള സാധ്യതയുമുണ്ട്. ടോൾ പ്ലാസകൾക്ക് മുന്നിലുള്ള നീണ്ട ക്യൂവും തിക്കും തിരക്കുമൊഴിവാക്കി ദേശീയപാതകളിലൂടെയുള്ള യാത്രകൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടിയെങ്കിലും യാത്രക്കാർക്ക് അസൗകര്യം കൂടുമോ എന്നൊരു ചോദ്യവുമുണ്ട്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം പ്രവർത്തന സജ്ജമായ ഫാസ്ടാഗ് അല്ലെങ്കിൽ യുപിഐ പേയ്മെന്റ് ഉപയോഗിച്ച് മാത്രമേ ഇടപാട് സാധ്യമാകൂ.

ഈ മാസം 10 മുതൽ കയ്യിൽ കറൻസിയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അത് ടോൾ ഗേറ്റുകളിൽ സ്വീകാര്യമാവില്ല. ടോൾ അടയ്ക്കാനുള്ള പ്രധാന മാർഗം വാലിഡായ ഫാസ്ടാഗ് ആണ്. അതില്ലെങ്കിൽ യുപിഐ വഴി പണമടയ്ക്കാം. അങ്ങനെ വന്നാൽ, അടയ്ക്കേണ്ട ടോൾ ഫീയുടെ ഒന്നേകാൽ മടങ്ങ് അടച്ചാലേ ഗേറ്റ് തുറക്കൂ.ദേശീയപാതാ അതോറിറ്റിയുടെ ഫാസ്ടാഗ് വാർഷിക പാസ് വരിക്കാരുടെ എണ്ണം അടുത്തിടെ 50 ലക്ഷം കടന്നിരുന്നു. പുതിയ സംവിധാനമനുസരിച്ച് ടോൾ അടയ്ക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ഗേറ്റ് തുറന്നുനൽകാതെ ഹൈവേയിൽ നിന്ന് മാറ്റാൻ അധികൃതർക്ക് നിയമപ്രകാരം അധികാരമുണ്ടാകും. എന്തായാലും മന്ത്രാലയം ഉദ്ദേശിക്കുന്നത് ‘Say goodbye to long queues, traffic jams & fuel waste – smoother travel ahead’! എന്നതാണ്. അപ്പോ ഫാസ്ടാഗ് ചാർജ് ചെയ്തു യാത്ര ചെയ്യാൻ മറക്കണ്ടാ.

Tollplassadigital

Next TV

Related Stories
വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

Apr 8, 2026 05:13 PM

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്‍കിയ സംഭവത്തില്‍കര്‍ശന നടപടി വേണം: കെപിസിസി പ്രസിഡന്റ് സണ്ണി...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 04:30 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 03:20 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

Apr 8, 2026 03:05 PM

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഹ്സിന കിദ്വായി...

Read More >>
പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

Apr 8, 2026 02:38 PM

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്

പാലക്കാട് വോട്ടിന് സാരി? ബിജെപിക്കെതിരെ വീണ്ടും ആരോപണം; വോര്‍ട്ടര്‍മാര്‍ക്ക് സാരി നല്‍കുന്ന ചിത്രങ്ങള്‍...

Read More >>
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

Apr 8, 2026 02:31 PM

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍...

Read More >>
Top Stories

News Roundup