ആസാമിലും കേരളത്തിലും കോൺഗ്രസ്സിന് ഭരണ പ്രതീക്ഷ

ആസാമിലും കേരളത്തിലും കോൺഗ്രസ്സിന് ഭരണ പ്രതീക്ഷ
Apr 9, 2026 10:34 AM | By sukanya

മുംബൈ :ഇന്ന് തിരെഞ്ഞെടുപ്പ് നടക്കുന്ന ആസാമിലും കേരളത്തിലും ഭരണമാറ്റം പ്രതീക്ഷിച്ച് കോൺഗ്രസ്‌. പുതുചേരിയിൽ സാധ്യതകൾ കണക്കുക്കൂട്ടുകയാണ് കോൺഗ്രസ്‌.

ആസാമിൽ 2021 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയത് 43.7% വോട്ടായിരുന്നു. 44.5% വോട്ട് നേടിയ ബിജെപി 75 സീറ്റ് നേടി അധികാരത്തിലെത്തി.

കേരളത്തിൽ 2021ൽ 41 സീറ്റ് മാത്രം നേടിയ കോൺഗ്രസ്‌ നയിക്കുന്ന യു ഡി എഫിന് 39.5% വോട്ട് മാത്രമേ നേടാനായുള്ളൂ. 45.4% വോട്ട് നേടിയ സിപിഎം നയിക്കുന്ന എൽ ഡി എഫ് 99 സീറ്റോടെ അധികാരത്തിലെത്തി.

30 അംഗ പുതുചേ രി നിയമസഭയിൽ 2021 ൽ കോൺഗ്രസിന് എട്ട് സീറ്റ് മാത്രമാണു ണ്ടായിരുന്നത്.എൻ ഡി എ 12 സീറ്റ് നേടി.

ആസാമിലും കേരളത്തിലും മുഖ്യമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മുഖ്യമന്ത്രിമാരുടെ അഹങ്കാരം നിറഞ്ഞ ധാർഷ്യട്യവും,

ഭരണ മുന്നണികളിലെ വിമത ശല്യവും ജനങ്ങളിൽ സർക്കാർ വിരുദ്ധ തരംഗം സൃഷ്ടിച്ചിട്ടുണ്ട് എന്നാണ് കോൺഗ്രസ്‌ വിലയിരുത്തുന്നത്.

2024 ൽ നടന്ന പാർലമെന്റ് തി രഞ്ഞെടുപ്പിൽ കേരളത്തിലും ആസാമിലും ഉണ്ടാക്കിയ നേട്ടവും 2025ൽ കേരളത്തിൽ നടന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ നേട്ടവും നിയമസഭ തിരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്നാണ് കോൺഗ്രസ്സിന്റെ വിലയിരുത്തൽ.

ജനാധിപത്യ- ഭരണ ഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ രാഹുൽഗാന്ധി നടത്തുന്ന ശ്രമങ്ങൾക്കും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കോൺഗ്രസ്‌ ഗ്യാ രണ്ടികൾക്കും ജനങ്ങൾ നൽകുന്ന പിന്തുണ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

ഈ മാസം അവസാനം നടക്കുന്ന ബംഗാൾ, തമിഴ്നാട് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രധാന കക്ഷിതല്ല എന്നതിനാൽ ആസാം കേരള തി രെഞ്ഞെടുപ്പുകളിൽ ആണ് കോൺഗ്രസ്സിന്റെ ശ്രദ്ധ.


Mumbai

Next TV

Related Stories
നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

Apr 9, 2026 07:39 AM

നീന്തൽ പരിശീലനം ഏപ്രിൽ 20 മുതൽ

നീന്തൽ പരിശീലനം ഏപ്രിൽ 20...

Read More >>
മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Apr 9, 2026 07:35 AM

മെയ്‌ഡേ അവാർഡിന് അപേക്ഷ ക്ഷണിച്ചു

മെയ്‌ഡേ അവാർഡിന് അപേക്ഷ...

Read More >>
ശബരിമല യുവതി പ്രവേശനം:  ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കും

Apr 9, 2026 06:36 AM

ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍ ഉന്നയിക്കും

ശബരിമല യുവതി പ്രവേശനം: ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും ഇന്ന് സുപ്രീംകോടതിയില്‍ വാദങ്ങള്‍...

Read More >>
മോക് പോളിംഗ് ആരംഭിച്ചു

Apr 9, 2026 06:25 AM

മോക് പോളിംഗ് ആരംഭിച്ചു

മോക് പോളിംഗ്...

Read More >>
ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ

Apr 9, 2026 05:17 AM

ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് സ്പീക്കർ

ലോകം വീണ്ടും മുൾമുനയിൽ, തുറന്നടിച്ച് ഇറാൻ; ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന്...

Read More >>
ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ

Apr 9, 2026 05:08 AM

ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി ഈഡൻ

ഡാഷ് മോൻ പരാമര്‍ശം; പിണറായി വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്ന് ഹൈബി...

Read More >>
Top Stories










News Roundup






Entertainment News