‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ
Apr 17, 2026 03:18 PM | By Remya Raveendran

തിരുവനന്തപുരം :  തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ എം പി. ചർച്ചകൾ നടന്നാൽ അല്ലെ തീരുമാനങ്ങൾ വരികയുള്ളൂ.ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിയ്ക്ക് ക്ഷീണം ആവില്ല. പാർട്ടിയാണ് ചർച്ച ചെയ്യുന്നത് അല്ലാതെ വ്യക്തികളല്ല. പാർട്ടി ചർച്ച ചെയ്‌തെടുക്കുന്ന തീരുമാനങ്ങൾക്ക് എന്താണ് തെറ്റുള്ളത്? ഫലം വന്നതിന് ശേഷം ചർച്ച ചെയ്യുന്നവരുണ്ട് അതിന് മുൻപും ചർച്ചകൾ നടത്തുന്നവരുണ്ട്. അതിൽ അത്ഭുതമില്ല.കേരളത്തിൽ ഇതിനുമുൻപ് തിരഞ്ഞെടുപ്പ് നടന്നിട്ടില്ലേ അന്നും ഫലം വരുന്നതിനു മുൻപ് ചർച്ചകൾ നടന്നിട്ടില്ലേ എന്തെങ്കിലും ചർച്ചകൾ നടന്നാൽ അല്ലേ ഫലം ഉണ്ടാകൂ. ഫലം വരുന്നതിനു മുൻപുള്ള ചർച്ചകൾ പാർട്ടിക്ക് ക്ഷീണമല്ല. പാർട്ടിയുടെ രീതിയാണ് ഈ കാണുന്നത് കെ സുധാകരൻ എം പി വ്യക്തമാക്കി.എംകെ രാഘവൻ അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞത്. ആ അഭിപ്രായത്തെ ചോദ്യം ചെയ്യുന്നില്ല.അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. അഭിപ്രായത്തെ സ്വീകരിക്കാൻ പറ്റുന്നവർ സ്വീകരിക്കട്ടെ അല്ലാത്തവർ സ്വീകരിക്കണ്ട. എം കെ രാഘവൻ പറഞ്ഞത് ശരിയാണ്. എം പിമാർ മത്സരിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് തന്നെൈയാണ് ആളുകൾ പലതും ആവശ്യപ്പെട്ടിട്ടുണ്ട് പക്ഷെ ഹൈക്കമാന്റിനുമേൽ സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ടി കെ ഗോവിന്ദനെ നിയുക്ത എംഎൽഎയായി വിശേഷിപ്പിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകളിലും കെ സുധാകരൻ പ്രതികരണം നടത്തി. അത് അവിടത്തെ വോട്ടർമാരോട് ചോദിക്കണം എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Ksudhakaran

Next TV

Related Stories
കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി

Apr 17, 2026 04:29 PM

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ്...

Read More >>
എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും നടത്തി

Apr 17, 2026 03:57 PM

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും നടത്തി

എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും...

Read More >>
വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Apr 17, 2026 03:27 PM

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വിഴിഞ്ഞം കൊലപാതകം;മരണം വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയത് മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം...

Read More >>
‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

Apr 17, 2026 03:02 PM

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത്...

Read More >>
‘നടനോട് ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് അയാള്‍ക്ക് വിട്ടുകൊടുക്കാനാകില്ല’: വിജയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

Apr 17, 2026 02:46 PM

‘നടനോട് ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് അയാള്‍ക്ക് വിട്ടുകൊടുക്കാനാകില്ല’: വിജയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രകാശ് രാജ്

‘നടനോട് ഭയങ്കര ഇഷ്ടമുണ്ടെങ്കില്‍ ഞാന്‍ തിയേറ്ററില്‍ സിനിമകണ്ട് വിസിലടിക്കും, പക്ഷേ നാട് അയാള്‍ക്ക് വിട്ടുകൊടുക്കാനാകില്ല’: വിജയ്‌ക്കെതിരെ...

Read More >>
കോതമംഗലത്ത് പാടശേഖരത്തിൽ നിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

Apr 17, 2026 02:21 PM

കോതമംഗലത്ത് പാടശേഖരത്തിൽ നിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കോതമംഗലത്ത് പാടശേഖരത്തിൽ നിന്ന് ജീർണിച്ച നിലയിൽ മൃതദേഹം...

Read More >>
Top Stories

News Roundup