കണ്ണൂർ : "മാനേജ്മെന്റും, അധ്യാപകരുംമനുഷ്യത്വ വിരുദ്ധരാകുമ്പോൾ, കലാലയങ്ങൾ അറവുശാലകളായി മാറുന്നു.ഇനിയൊരു നിതിൻ ആവർത്തിക്കരുത് എന്നീ മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും, ജാഗ്രത സദസ്സും നടത്തി.സ്റ്റേഡിയം കോർണറിൽ നിന്ന് ആരംഭിച്ച പ്രകടനം കാൽടെക്സിൽ അവസാനിച്ചു. ജാഗ്രതാ സദസ്സ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഖില ടി പി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ആദർശ് ടി പി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം സ്വാതി പ്രദീപൻ, വൈഷ്ണവ് കെ എം , അശ്വന്ത് എം എന്നവർ സംസാരിച്ചു.
Kannursfiprekadanam















.jpeg)





















