ഹോർമുസ് കടലിടുക്ക് തുറന്നെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രയേൽ-ലെബനൻ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെതുടർന്നാണ് ഹോർമുസ് തുറന്നത്. എന്നാൽ വാണിജ്യ കപ്പലുകൾക്ക് മാത്രമായി 10 ദിവസത്തേക്ക് ഹോർമുസ് തുറന്നെന്നാണ് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഇന്നലെ വ്യക്തമാക്കിയത്.
അരഗ്ചിയുടെ പ്രഖ്യാപനത്തിനെതിരെ ഇറാനിൽ വിമർശനം ഉയർന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ചില ഇറാനിയൻ മാധ്യമങ്ങളും വിദ്യാർഥി സംഘടനകളും ആവശ്യപ്പെട്ടു. ശത്രുവിന്റെ താൽപ്പര്യങ്ങൾക്ക് ഇറാൻ വഴങ്ങരുതെന്നാണ് ഇറാനിയൻ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോറുമായി (ഐആർജിസി) ബന്ധപ്പെട്ട ചില മാധ്യമങ്ങളും സംഘടനകളും പ്രതികരിച്ചത്.
Strait of Hormuz opens to the sea; Iran's foreign minister says it will remain closed for 10 days







.jpeg)




.jpg)

.jpeg)























