കണ്ണൂർ: എൽഎസ്എസ് വിജയികൾക്ക് വിമാനയാത്ര ഒരുക്കി വേറിട്ട മാതൃകയുമായി കണ്ണൂർ ജില്ലയിലെ കൊതേരി എൽപി സ്കൂൾ.തുടർച്ചയായി രണ്ടാം തവണയാണ് വിമാനയാത്ര ഒരുക്കുന്നത്. എൽഎസ്എസ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മാനേജർ കൊടുത്ത വാക്കാണ് വിമാനയാത്രയിലേക്ക് നയിച്ചത്. വിജയികൾക്ക് വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് പറഞ്ഞതോടെയാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കൊച്ചിയിലേക്ക് യാത്ര ഒരുക്കിയത്.
വിജയികളായ അഞ്ച് വിദ്യാർഥികൾക്കാണ് സൗജന്യ യാത്ര ഒരുക്കിയത്. വിദ്യാർഥികളുടെ രക്ഷിതാക്കളും അധ്യാപകരും പിടിഎ അംഗങ്ങളും അടക്കം 20 ഓളം പേരാണ് യാത്രയിലുണ്ടായിരുന്നത്.
വിമാനയാത്രയുടെ ഫ്ലാഗ് ഓഫ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചു സ്കൂൾ മാനേജർ ശുഹൈബ് കൊതേരി നിർവഹിച്ചു.വിജയൻമാസ്റ്റർസ് ആയുർവേദ ചെയർമാൻ വിജയൻ വിശിഷ്ടാതിഥിയായിരുന്നു. പ്രധാനാധ്യാപിക പി.കെ. വനജ, പിടിഎ പ്രസിഡൻ്റ് എം.പി. അബ്ദുൽ റഷീദ്, സ്കൂൾ വികസന സമിതി ചെയർമാൻ സി.കെ. മനോജ്, മദർ പിടിഎ പ്രസിഡൻ്റ് കെ അന്നപൂർണ, ഹസ്‌ന ഷുഹൈബ്, എം. റുക്സാബി, കെ. അഞ്ജലി, എ. മുഹമ്മദ് അനീസ്, കെ. പി. റാഹിദ്,പി.എ. റിംന, എം. ഗോവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.
Kannur

.jpeg)





.jpeg)






























