കണ്ണൂർ: പരപ്പച്ചാൽ പുഴയിലേക്ക് ലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.കുന്നുംകൈ പരപ്പച്ചാൽ പ്രദേശത്ത് ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് വളം കയറ്റി വന്ന ലോറിയാണ് പരപ്പച്ചാൽ ഇറക്കത്തിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശികളായ അഷകർ, മൊയ്തു, കൂടാതെ തമിഴ്നാട് സ്വദേശി വരദരാജ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.
Kannur

.jpeg)





.jpeg)






























