കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്
Apr 18, 2026 01:50 PM | By Remya Raveendran

കണ്ണൂർ : കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. 260000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍ ഒരാള്‍ സിപിഐഎം പഞ്ചായത്തംഗവുമാണ്.പ്രതികള്‍ക്കെതിരെ വധശ്രമം, സ്‌ഫോടക വസ്തു കൈവശം വച്ചതും ഉപയോഗിച്ചതുമായ കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയിരുന്നത്. കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. എം കെ പ്രദീപ് കുമാര്‍, പിവി ബാബുരാജ്, ടിവി ബിനു, പിപി സത്യന്‍, ഇവി വിനോദ് കുമാര്‍, പാലേരി വിജയന്‍, കെപി സുരേഷ്, ടോബി, ജനാര്‍ദനന്‍, ശിവപ്രസാദ് എന്നിവരെയാണ് ശിക്ഷിച്ചിരിക്കുന്നത്.2011 നവംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തളിപ്പറമ്പ് തിമിരിയിലെ ഔവര്‍ കോളജിന് സമീപത്തുവച്ചാണ് സംഭവം നടക്കുന്നത്. 10 സിപിഐഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. പ്രദേശത്ത് ആര്‍എസ്എസ് ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കവും സംഘര്‍ഷവുമായി ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന സംഭവത്തില്‍ കലാശിച്ചത്. രണ്ടാം പ്രതിയായ ഉടുമ്പ് ബിനു എന്നറിയപ്പെടുന്ന ടിവി ബിനു 25 വര്‍ഷം തടവ് അനുഭവിക്കണം. ബാക്കിയുള്ള ഒന്‍പത് പേര്‍ 10 വര്‍ഷം തടവ് അനുഭവിക്കണം.കേസിലെ പ്രതിയായ ടിവി ബാബുരാജ് ആലക്കോട് പഞ്ചായത്ത് അംഗമാണ്. വിധി കൂടി പുറത്തുവന്നതോടെ ഇയാള്‍ അയോഗ്യനാക്കപ്പെടും. 15 വര്‍ഷത്തിന് ശേഷമാണ് കേസില്‍ ശിക്ഷ വിധിക്കപ്പെടുന്നത്.

Rssworkerskannur

Next TV

Related Stories
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

Apr 18, 2026 03:25 PM

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2%...

Read More >>
സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

Apr 18, 2026 02:52 PM

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍...

Read More >>
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ; വിഷയത്തില്‍ തീരുമാനമായില്ല

Apr 18, 2026 02:39 PM

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ; വിഷയത്തില്‍ തീരുമാനമായില്ല

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ; വിഷയത്തില്‍...

Read More >>
വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

Apr 18, 2026 02:25 PM

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ...

Read More >>
കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

Apr 18, 2026 02:11 PM

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ...

Read More >>
തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

Apr 18, 2026 12:46 PM

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി

തിമിരി ബോംബ് കേസ്: 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്; തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ്...

Read More >>
Top Stories

News Roundup