കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ; വിഷയത്തില്‍ തീരുമാനമായില്ല

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ; വിഷയത്തില്‍ തീരുമാനമായില്ല
Apr 18, 2026 02:39 PM | By Remya Raveendran

കൊച്ചി :   കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വൈറല്‍ പെണ്‍കുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുള്ള കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. രഹസ്യ മൊഴി നല്‍കാനുള്ള നീക്കത്തിലാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയുടെ മൊഴി എടുക്കണം എന്ന നിലപാടിലാണ് മധ്യപ്രദേശ് പൊലീസ്. എന്നാല്‍, അവര്‍ക്ക് ഇതുവരെ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താനായില്ല. സഹായം അഭ്യര്‍ഥിച്ച് കൊച്ചി സിറ്റി പൊലീസിനെ മധ്യപ്രദേശ് പൊലീസ് സമീപിച്ചിരുന്നെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവാണ് കൊച്ചി സിറ്റി പൊലീസ് ഉയര്‍ത്തിക്കാട്ടുന്നത്.മധ്യപ്രദേശ് പൊലീസ് കൊച്ചിയില്‍ എത്തിയതോടെ പെണ്‍കുട്ടിയും ഫര്‍മാനും മറ്റൊരിടത്തേക്ക് മാറി. അവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി സമീപിക്കാനാണ് ഇരുവരുടെയും നീക്കം. ഇതിനു മുന്‍പായി മജിസ്‌ട്രേറ്റിന് മുമ്പില്‍ രഹസ്യ മൊഴി നല്‍കാനും ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ് പൊലീസ് കേരളം വിട്ടു എന്ന് പെണ്‍കുട്ടിക്ക് സഹായമൊരുക്കുന്നവരെ അറിയിച്ചെങ്കിലും ഇതുവരെ വിശ്വാസത്തില്‍ എടുത്തിട്ടില്ല. മെയ് 20 വരെയാണ് പെണ്‍കുട്ടിയുടെയും ഫര്‍മാന്റെയും അറസ്റ്റ് തടഞ്ഞുള്ള കോടതി ഉത്തരവ് നിലനില്‍ക്കുന്നത്.

Kumbhamelagirl

Next TV

Related Stories
നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു

Apr 18, 2026 03:48 PM

നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ അടച്ചു

നാവിക ഉപരോധം തുടർന്ന് അമേരിക്ക; ഹോർമുസ് കടലിടുക്ക് വീണ്ടും ഇറാൻ...

Read More >>
മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

Apr 18, 2026 03:36 PM

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി

മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി...

Read More >>
ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

Apr 18, 2026 03:25 PM

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2% വർധിപ്പിച്ചു

ശമ്പളത്തില്‍ വലിയ മാറ്റം വരും, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത! ക്ഷാമബത്ത 2%...

Read More >>
സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

Apr 18, 2026 02:52 PM

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍...

Read More >>
വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

Apr 18, 2026 02:25 PM

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ രാജന്‍

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ കണ്ടെത്തിയ വീട് സന്ദര്‍ശിച്ച് മന്ത്രി കെ...

Read More >>
കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

Apr 18, 2026 02:11 PM

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ...

Read More >>
Top Stories

News Roundup