ചെന്നൈ: വിവാഹമോചന ഹർജിയിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിഗവും കോടതിയിൽ ഹാജരാകണം. ജൂൺ 15ന് ഇരുവരും ഹാജരാകണമെന്നാണ് ചെങ്കൽപ്പെട്ട് കോടതിയുടെ നിർദ്ദേശം. ഫെബ്രുവരി 27ന് ആയിരുന്നു വിജയ്ക്ക് എതിരെ സംഗീത വിവാഹമോചന ഹർജി നൽകിയത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വാക്കുനൽകിയെങ്കിലും വിജയ് അതിന് തയ്യാറായില്ലെന്നും ഹർജിയിൽ പറയുന്നു.മാർച്ച് 7ന് മറ്റൊരു ഹർജിയും സംഗീത നൽകിയിരുന്നു. ഹർജിയിൽ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നായിരുന്നു പുതിയ ഹർജിയിലെ ആവശ്യം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണം എന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.
Vijaysdivorscase
















.jpeg)





















