സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു: നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
Apr 20, 2026 02:48 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് ഡി ജെ വാഹനങ്ങൾക്ക് പിടിവീഴുന്നു. ആഘോഷങ്ങൾക്ക് ഹരം പകരാനെത്തുന്ന രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. നെഞ്ചിടിക്കുന്ന ശബ്‌ദം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ. റാപ്പ് മ്യൂസിക്കിൻ്റെ വൈവിധമാർന്ന പ്രകമ്പനം. ആഘോഷങ്ങൾക്ക് ഹരംപകരുന്നത് ഇത്തരം ഡി ജെ വാഹനങ്ങളാണ്.രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾ പിടികൂടി കനത്തപിഴ ഈടാക്കിത്തുടങ്ങി. ഉത്സവ പറമ്പിലോ പരിപാടികൾ നടക്കുന്ന മറ്റിടങ്ങളിലോ വച്ച് ഡി ജെ വാഹനങ്ങൾ പിടികൂടില്ല. പരിപാടിക്ക് പോകുമ്പോഴൊ തിരിച്ചുവരുമ്പോഴോ പിടികൂടി കനത്ത പിഴയിടാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. പൊലീസിൻ്റെ സഹകരണത്തോടെ നടപടി ഊർജിതമാക്കാനാണ് മോട്ടോർവാഹന വകുപ്പിൻ്റെ തീരുമാനം.ഡി ജെക്കായി രൂപപ്പെടുത്തിയ ഇത്തരം വാഹനങ്ങളിൽ പലതിനും പെർമിറ്റുപോലുമില്ലെന്ന് എൻഫോഴ്സ്മെൻ്റിൻ്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. രൂപമാറ്റം വരുത്തിയ ഡി ജെ വാഹനങ്ങൾ പിടികൂടിയാൽ ഉടമ കനത്തപിഴ നൽകുന്നത് കൂടാതെ വാഹനങ്ങൾ പഴയപടിയാക്കി മോട്ടോർ വാഹനവകുപ്പിൻ്റെ ഓഫീസിൽ പരിശോധനക്ക് വിധേയമാക്കുകയും വേണമെന്നാണ് നിബന്ധന. 25 മുതൽ 35 വരെ സൗണ്ട് ബോക്‌സുകളാണ് ഡി ജെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്.

Motorvehicledepartument

Next TV

Related Stories
കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

Apr 20, 2026 04:16 PM

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് മുതൽ 24 വരെ ഉയർന്ന താപനില...

Read More >>
തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

Apr 20, 2026 03:37 PM

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി പൂരാവേശം

തൃശൂരിൽ പൂരം കൊടിയേറി! ശക്തന്‍റെ തട്ടകത്തിൽ ഇനി...

Read More >>
സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

Apr 20, 2026 03:26 PM

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ ജാഗ്രത

സുനാമി ഭീതിയിൽ വടക്കൻ തീരം; ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; അതീവ...

Read More >>
നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

Apr 20, 2026 03:14 PM

നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം ആചരിച്ചു

നായിക് സെബാസ്റ്റ്യൻ്റെ ചരമവാർഷികം...

Read More >>
നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി

Apr 20, 2026 02:51 PM

നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തി

നിധിൻ രാജിന്റെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ച് കെ പി എം എസ് കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ ഓഫീസ് മാർച്ച്...

Read More >>
തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

Apr 20, 2026 02:30 PM

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

തൃണമൂല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി...

Read More >>
Top Stories

News Roundup