പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു

പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു
Apr 21, 2026 09:58 AM | By sukanya

പാലക്കാട്: പേരാമ്പ്രയിലെ വിവാദങ്ങള്‍ നിലനില്‍ക്കെ പാലക്കാടും സ്‌ട്രോങ്ങ് റൂം തുറക്കുന്നു. പാലക്കാട് വിക്ടോറിയ കോളേജിലെ സ്‌ട്രോങ്ങ് റൂം തുറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ സ്‌ട്രോങ്ങ് റൂം ആണ് തുറക്കുന്നത്.

പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചെന്ന് ആരോപിച്ചാണ് സ്‌ട്രോങ്ങ് റൂം തുറക്കുന്നത്. സ്ഥാനാര്‍ത്ഥികളെ ഫോണ്‍ വിളിച്ചാണ് സ്ട്രോങ്ങ് റൂം തുറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി എ തങ്കപ്പന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ സ്‌ട്രോങ്ങ് റൂം തുറന്നുവെന്ന വിവാദമുണ്ടായിരുന്നു. എന്നാല്‍ സ്‌ട്രോങ്ങ് റൂം അല്ല തുറന്നതെന്നും മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നുമാണ് ജില്ലാ കളക്ടര്‍ നല്‍കിയ വിശദീകരണം. ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് മെറ്റീരിയല്‍ റൂം തുറന്നതെന്നും കളക്ടര്‍ പറഞ്ഞിരുന്നു.

യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്‌സാദ് കെ എന്നയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നു എന്നും കളക്ടര്‍ വ്യക്തമാക്കി. സ്ട്രോങ് റൂം ഒന്നാം നിലയിലാണ്. തുറന്നത് രണ്ടാം നിലയിലുള്ള മെറ്റീരിയില്‍ റൂമാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ സംഭവത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതരമായ ജാഗ്രതക്കുറവും അശ്രദ്ധയും ഉണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം. നടപടി ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പേരാമ്പ്ര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയ പരാതി നല്‍കിയിരുന്നു.

Palakkad

Next TV

Related Stories
മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം

Apr 21, 2026 12:00 PM

മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഭക്തി നിർഭരമായ സമാപനം

മാതാ അമൃതാനന്ദമയീ മഠം ബ്രഹ്മസ്ഥാന പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് ഭക്തി നിർഭരമായ...

Read More >>
കോഴിക്കോട് 48കാരൻ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി.

Apr 21, 2026 11:49 AM

കോഴിക്കോട് 48കാരൻ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി.

കോഴിക്കോട് 48കാരൻ ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി....

Read More >>
വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Apr 21, 2026 11:22 AM

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ്...

Read More >>
കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

Apr 21, 2026 10:48 AM

കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു

കണ്ണൂർ പയ്യന്നൂർ വെള്ളൂരിൽ വീടിനു നേരെ സ്ഫോടക വസ്തു...

Read More >>
ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും.

Apr 21, 2026 10:39 AM

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും.

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വീണ്ടും വാദം...

Read More >>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

Apr 21, 2026 10:13 AM

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍...

Read More >>
Top Stories

News Roundup