വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന വില. ജില്ലയിൽ ചെറുനാരങ്ങയുടെ വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 250രൂപയ്ക്ക് മുകളിലാണ് മൊത്തവില. വേനലിനു മുമ്പ് 50-60 രൂ പയായിരുന്നു വില. ഇതാണ് കുത്തനെ ഉയർന്നത്. ചില്ലറ മാർക്കറ്റിൽ നാരങ്ങ ഒരെണ്ണത്തിന് 10 രൂപയോളം നൽകേണ്ടിവരും.വേനൽ കനത്തതും ലഭ്യത കുറഞ്ഞതുമാണ് വില കുതിച്ചുയരാൻ കാരണം. കാട്‌പാടിയിൽ നിന്നാണ് ജില്ലയിലെ മൊത്ത മാർക്കറ്റിൽ ചെറുനാരങ്ങ എത്തുന്നത്.വില കുതിച്ചുയർന്നതോടെ ജില്ലയിൽ പലയിടങ്ങളിലും ലെമൺ ജ്യൂസ് വിലയും കൂടിയിട്ടുണ്ട്. സാധാരണക്കാർക്ക് താങ്ങുന്ന വിലയിൽ ലഭി ച്ചിരുന്ന ലൈം ജ്യൂസിൻ്റെ വിലകൂടിയത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ചായക്കും പലഹാരങ്ങൾക്കും വിലകൂടിയപ്പോൾ ജനങ്ങൾ ലൈം ജ്യൂസാണ് കുടിച്ചുകൊണ്ടിരുന്നത്.എന്നാൽ ഇവയ്ക്കും വിലകൂടി. പലയിടത്തും ലൈം ജ്യൂസ് വിൽപനയും നിർത്തി വെച്ചിട്ടുണ്ട്. ഫ്രൂട്ട്സ് ഷേക്ക് വില്പനയിലാണ് കച്ചവടക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വർഷമാണ് നാരങ്ങയുടെ വില വർധന ഇത്രയും കൂടുതൽ ഉണ്ടായതെന്ന് വ്യാപാരികൾ പറയുന്നത്. അവശ്യ സാധനമായ ചെറുനാരങ്ങ വില കുതിച്ച് ഉയർന്നത് വ്യാപാരികളെ ആശങ്കയിലാക്കി.
Lemonrate





































