നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി
Apr 24, 2026 02:40 PM | By Remya Raveendran

തിരുവനന്തപുരം :  കെഎസ്ആര്‍ടിസി പുതുതായി അവതരിപ്പിച്ച ബിസിനസ് ക്ലാസ് ബസോടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശുചിമുറി, കഫെറ്റീരിയ, പാന്‍ട്രി തുടങ്ങിയ സൗകര്യങ്ങളുള്ള ആഡംബര ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. നിലവില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സര്‍വീസ് നടത്തുന്ന ബസ് റോഡ് പണി പൂര്‍ത്തിയായാല്‍ തൃശൂര്‍ വരെ നീട്ടുമെന്ന് മന്ത്രി പറഞ്ഞു.ഇന്ത്യയില്‍ ഇതൊരു കള്‍ച്ചര്‍ ആയി മാറും എന്നാണ് തന്റെ വിശ്വാസമെന്ന് മന്ത്രി പറഞ്ഞു. നമ്മള്‍ ഇനി ഒരുപാട് വണ്ടികള്‍ ഇതുപോലെ വാങ്ങണം. ഇതൊരു വലിയ സൗകര്യമാണ്. യാത്രക്കാരെ കാറില്‍ നിന്ന് തിരിച്ച് ബസിലേക്ക് ആകര്‍ഷിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ഞാന്‍ മന്ത്രിയായിട്ട് വന്നപ്പോള്‍ പറഞ്ഞ ഒരു കാര്യം അതാണ്. പോയ യാത്രക്കാരെ മുഴുവന്‍ തിരിച്ചുപിടിക്കാന്‍ പറ്റി. ഇനിയും തിരിച്ചുപിടിക്കാനുണ്ട്. അവരെക്കൂടി ആകര്‍ഷിക്കുകയാണ് ലക്ഷ്യം – അദ്ദേഹം പറഞ്ഞു.ബിസിനസ് ക്ലാസ് ബസുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും മന്ത്രി പറഞ്ഞു. ഇത് വിജയിക്കുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരത് വന്നപ്പോ എല്ലാരും അത്ഭുതപ്പെട്ടു. അതൊരു ആകര്‍ഷണമായി മാറി, വിജയിച്ചു. ഇത് അതുപോലെ ഒരു വിജയമായിരിക്കും – അദ്ദേഹം പറഞ്ഞു.ബസിലെ സൗകര്യങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബസില്‍ പാന്‍ട്രിയുണ്ട്. അതിലൂടെ ഫുഡ് കിട്ടും. എയര്‍ഹോസ്റ്റസ് മോഡലില്‍ ഒരു ബസ് ഹോസ്റ്റസ് ഉണ്ടാകും. കോളിംഗ് ബെല്ല് വച്ചിട്ടുണ്ട്. എല്ലാ സീറ്റിലും ബെല്‍റ്റ് വച്ചിട്ടുണ്ട്. സുഖമായിട്ട് ഇരുന്ന് ഉറങ്ങാം. ഒരനക്കവും ഉണ്ടാവില്ല. വോള്‍വോയുടെ ഏറ്റവും ലേറ്റസ്റ്റ് വണ്ടിയാണ് വാങ്ങിച്ചിരിക്കുന്നത്. ഇതിനകത്ത് ബയോടോയ്‌ലറ്റ് ഉണ്ട്. എല്ലാ സീറ്റിലും ടിവിയുണ്ട്. അത് അവനവന്റെ ഫോണില്‍ നിന്നും ഹോട്‌സ്‌പോട്ട് വച്ച് കണക്റ്റ് ചെയ്യാം. ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ ഉണ്ട് – അദ്ദേഹം പറഞ്ഞു.

ബസിന്റെ ചാര്‍ജിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 700 രൂപയില്‍ താഴെയായിരിക്കും ചാര്‍ജ്. ഭക്ഷണമുള്‍പ്പടെയാണ്. 38 സീറ്റാണ് ഇപ്പോള്‍ ഉള്ളത്. പാന്‍ട്രി വിപുലമാക്കേണ്ടതുകൊണ്ട് അത് 36 ആക്കേണ്ടി വരും. എല്ലാം ഇംപോര്‍ട്ടഡ് ആയ സാധനങ്ങളാണ് വെച്ചിരിക്കുന്നത്. സേഫ്റ്റി ഫീച്ചേഴ്‌സ് ഉണ്ട്. പിന്നെ ഫയറിന്റെ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. ഫുള്‍ സേഫ് ആണ് വണ്ടി – അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം – കൊച്ചി റൂട്ടിലാണ് ഈ പ്രീമിയം സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 5.15-ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെടുന്നതിന് പിന്നാലെ തന്നെ ബിസിനസ് ക്ലാസ് ബസും കൊച്ചിയിലേക്ക് തിരിക്കും. ഇതേസമയം, തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകും. രാവിലെ പത്ത് മണിക്ക് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.



Newksrtcbus

Next TV

Related Stories
വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

Apr 24, 2026 03:45 PM

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ...

Read More >>
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

Apr 24, 2026 03:24 PM

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍...

Read More >>
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

Apr 24, 2026 02:58 PM

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്...

Read More >>
‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Apr 24, 2026 02:07 PM

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

‘സ്ത്രീയ്ക്ക് താത്പര്യമില്ലെങ്കില്‍ ഗർഭം തുടരാൻ നിര്‍ബന്ധിക്കരുത്’; സുപ്രധാന നിരീക്ഷണവുമായി...

Read More >>
മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

Apr 24, 2026 01:46 PM

മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

മുണ്ടത്തിക്കോട് അപകടം; കൂടുതല്‍ ശരീരഭാഗങ്ങള്‍...

Read More >>
ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Apr 24, 2026 01:36 PM

ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിക്കൂറില്‍ ചെങ്കല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്...

Read More >>
Top Stories










News Roundup






Entertainment News