ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ
Apr 24, 2026 03:24 PM | By Remya Raveendran

ഡൽഹി:   ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ. സുരക്ഷിത പാത ഒരുക്കാന്‍ ഇറാനോട് ആവശ്യപ്പെടും. 14 ഇന്ത്യന്‍ കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ഈ കപ്പലുകളെ രാജ്യത്ത് എത്തിക്കാന്‍ ആണ് ഇന്ത്യയുടെ ശ്രമം.ആഗോള സാമ്പത്തിക പാതയായ ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി വ്യാപാര കപ്പലുകളുടെ ഗതിയെ തന്നെ ബാധിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ സുരക്ഷിത പാത ഒരുക്കാന്‍ ആവിശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണ് ഇന്ത്യ. ഹോര്‍മുസിലെ മറ്റ് വിദേശ കപ്പലുകളില്‍ ഉള്ള ഇന്ത്യന്‍ നാവികരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇന്ത്യ ഇറാനെ അറിയിക്കും. നേരത്തെ ലൈബീരിയന്‍ പതാകയുള്ള ഗുജറാത്തിലെ മുദ്ര തുറമുഖത്തേക്ക് വരികയായിരുന്ന കപ്പല്‍ ഒമാന്‍ തീരത്ത് വച്ച് ഇറാന്‍ സൈന്യം തടഞ്ഞിരുന്നു. ഇറാന്‍ വെടിവെപ്പ് നടത്തിയ യൂഫോറിയ എന്റെ കപ്പലില്‍ 21 ഇന്ത്യന്‍ നാവികരായിരുന്നു ഉണ്ടായത്. മേഖലയിലെ ഇന്ത്യന്‍ നാവികരെല്ലാം സുരക്ഷിതര്‍ എന്നാണ് ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചത്.

ഇന്ത്യയിലേക്കുള്ളതടക്കമുള്ള ചരക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുക്കുന്നത് നയതന്ത്ര പ്രതിസന്ധിയിലേക്ക് കൂടി വഴി വച്ചിട്ടുണ്ട്. രാജ്യത്തെ ഇന്ധന ആവശ്യങ്ങള്‍ക്കായി എത്തുന്ന ക്രൂഡോയിലിന്റെയും എല്‍പിജിയുടെയും പ്രധാന പാതയായ ഹോര്‍മുസിലെ പ്രതിസന്ധി ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാണ്.

Indianshipsatformussea

Next TV

Related Stories
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 04:55 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

Apr 24, 2026 04:44 PM

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം...

Read More >>
പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

Apr 24, 2026 04:35 PM

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ...

Read More >>
വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

Apr 24, 2026 03:45 PM

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ...

Read More >>
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

Apr 24, 2026 02:58 PM

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്...

Read More >>
നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

Apr 24, 2026 02:40 PM

നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി

നിരത്തിലെ കൊട്ടാരം, കെഎസ്ആര്‍ടിസി വേറേ വൈബ്! പുതിയ ബസിന്റെ വിശേഷങ്ങളുമായി...

Read More >>
Top Stories

News Roundup