സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്; തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി
Apr 24, 2026 04:44 PM | By Remya Raveendran

കണ്ണൂര്‍ :  ഐ.സി.എം.ആറിന്റെ സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ടിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.സി സച്ചിന്‍ മുഖ്യഭാഷണം നടത്തി. സംസ്ഥാനത്ത് നിലവില്‍ കണ്ണൂര്‍ ജില്ലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഐ സി എം ആര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജയ്ദീപ് പദ്ധതി വിശദീകരിച്ചു. കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനവും ശാക്തീകരണവും, പ്രാദേശിക സാഹചര്യങ്ങള്‍ക്കനുയോജ്യമായ ഐ.ഇ.സി മെറ്റീരിയലുകള്‍ വികസിപ്പിക്കുക, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, രോഗിയെ കൊണ്ടുപോകുന്ന സമയത്ത് ആന്റി സ്‌നേക്ക് വെനം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കുക, ബോധവല്‍ക്കരണം, ഏകോപനം, പാമ്പുകളെ തിരിച്ചറിയല്‍ എന്നിവയ്ക്കായി ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക, സമൂഹം, ആരോഗ്യ സംവിധാനം എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുക എന്നിവയാണ് പ്രൊജക്ടിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. പദ്ധതിയുടെ ഭാഗമായി ഓരോ തദ്ദേശസ്ഥാപന പരിധിയിലും അഞ്ചു വോളന്റിയർമാർക്ക് പാമ്പ് കടിമരണം കുറക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പ്രവർത്തനങ്ങളിൽ പരിശീലനം നല്‍കും.ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി. കെ രമ്യ, ഐ സി എം ആര്‍ പ്രതിനിധികളായ അനു, അരവിന്ദ്, തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 30 പ്രതിനിധികള്‍ എന്നിവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

Zerosnakebite

Next TV

Related Stories
മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

Apr 24, 2026 06:44 PM

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ മരിച്ചു

മുണ്ടത്തിക്കോട് അപകടം: തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസൻസി സതീശൻ...

Read More >>
കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

Apr 24, 2026 04:55 PM

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി

കണ്ണൂര്‍ പാനൂരില്‍ സ്റ്റീല്‍ ബോംബ്...

Read More >>
പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

Apr 24, 2026 04:35 PM

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ മുതൽ

പെരളശ്ശേരി വടക്കുമ്പാട്ട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം നാളെ...

Read More >>
വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

Apr 24, 2026 03:45 PM

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ വകുപ്പ്

വേനലിൽ അമീബിക് മസ്‌തിഷ്ക ജ്വരം വർധിക്കാൻ സാധ്യത; ജാഗ്രത നിർദേശം നൽകി ആരോഗ്യ...

Read More >>
ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

Apr 24, 2026 03:24 PM

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍ ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ തിരികെ എത്തിക്കാന്‍...

Read More >>
സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

Apr 24, 2026 02:58 PM

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍

സംസ്ഥാനത്ത് ആശങ്കയേറ്റി പാമ്പുകടിയേറ്റുള്ള മരണങ്ങള്‍; ജില്ലാ മെഡിക്കല്‍ ഓഫീസേഴ്‌സിന്റെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്...

Read More >>
Top Stories

News Roundup