കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം
Apr 25, 2026 05:24 PM | By Remya Raveendran

കൊല്ലം: കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് ( 85 ) ആണ് മരിച്ചത്. രാവിലെ വീട്ടിൽ നിന്നും വയലിലെ കൃഷിടത്തിലേക്ക് പോയതായിരുന്നു. 11.30 യോടെ സമീപത്ത് കൃഷിപ്പണിക്ക് എത്തിയവരാണ് വെയിലത്ത് വീണുകിടക്കുന്ന ബേബിയെ കണ്ടത്. കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സൂര്യാതപമേറ്റാണ് മരണമെന്ന് സംശയം. കുന്നിക്കോട് സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്നയാളാണ് ബേബി.

ഇടുക്കിയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. മുട്ടം, പെരുമറ്റം സ്വദേശികൾക്കാണ് പൊള്ളലേറ്റത്. മുട്ടം കളപ്പുരയ്ക്കൽ നാരായണന് കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയും പെരുമറ്റം സ്വദേശിനിയായ ആശയ്ക്ക് വീടിന് പുറത്ത് തുണി കഴുകുന്നതിനിടെയുമാണ് സൂര്യാതപമേറ്റത്. രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂരിലും ഒരാൾക്ക് സൂര്യാതപമേറ്റു. ചെറുപുഴ സ്വദേശി ബെന്നി ഫിലിപ്പിനാണ് സൂര്യാതപമേറ്റത്. രാവിലെ 11.30ഓടെ കുണ്ടംതടത്തെ വീട്ടുമുറ്റത്ത് വെച്ചാണ് സംഭവം. വയറിനാണ് പൊള്ളലേറ്റത്. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപ്പറമ്പിൽ യുവാവിന് സൂര്യതാപമേറ്റു. കാരാളിപ്പറമ്പ് സ്വദേശി ആര്യംപറമ്പത്ത് അബ്ദുൽ ജലീലിനാണ് സൂര്യതാപമേറ്റത്. രണ്ട് കൈകളിലും കാലിലും പൊള്ളി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിൽ നിന്നും ചെറുവാടി ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ ചെറുവാടി വയലിന്റെ ഭാഗത്തു വെച്ചാണ് പൊള്ളലേറ്റത്.

തിരുവനന്തപുരത്ത് ഹരിതകർമ സേനാംഗത്തിന് സൂര്യാതപമേറ്റു. കിളിമാനൂർ സ്വദേശി ലതികയ്ക്കാണ് സൂര്യാതപമേറ്റത്. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനാംഗമാണ്. ഉച്ചക്ക് 12 മണിയോടെയാണ് സൂര്യതപമേറ്റത്. കൈയ്യിലും കാലിലും കഴുത്തിലും ശരീരത്തും പൊള്ളലേറ്റു.

കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിലായി രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ഇന്നലെ സൂര്യാതപമേറ്റിരുന്നു. കൊണ്ടോട്ടിയിലെ കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശിക്കും വളാഞ്ചേരി സ്വദേശികളായ കുട്ടികൾക്കുമാണ് സൂര്യാതപമേറ്റത്. വളാഞ്ചേരി പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ്-ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.കഴിഞ്ഞ ചൊവ്വാഴ്ച്ച വീടിന് ചേർന്നുള്ള പറമ്പിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. വിദേശത്തായിരുന്ന കുടുംബം ഏതാനും ദിവസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെ കഠിനമായ വെയിൽ നേരിട്ട് ശരീരത്തിൽ തട്ടിയതാണ് പൊള്ളലിന് കാരണമായത്. മൂന്ന് വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. കുട്ടികളെ വളാഞ്ചേരി വൈക്കത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കരിപ്പൂർ കുമ്മിണിപറമ്പ് മേലെ മംഗലത്ത് സ്വദേശി അഖിലിന് ആശാരി ജോലിക്കിടെ ഇന്നലെയാണ് വയറിൽ സൂര്യാതപമേറ്റത്. വയറിൽ കുമിളകൾ വന്ന നിലയിലാണ് പാടുകൾ. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.



Founddeath

Next TV

Related Stories
തിരുവനന്തപുരത്ത് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യതാപമേറ്റു

Apr 25, 2026 06:28 PM

തിരുവനന്തപുരത്ത് ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന് സൂ​ര്യതാപമേറ്റു

കി​ളി​മാ​നൂ​രി​ൽ ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ത്തി​ന്...

Read More >>
ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

Apr 25, 2026 04:38 PM

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക്...

Read More >>
കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2026 03:40 PM

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 02:44 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 25, 2026 02:14 PM

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന...

Read More >>
തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

Apr 25, 2026 02:10 PM

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ...

Read More >>
Top Stories










News Roundup