തെഹ്‌റാന്‍ : ഹോര്‍മുസിലേക്ക് പ്രവേശിച്ച യുഎസ് യുദ്ധക്കപ്പലില്‍ രണ്ട് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഐആര്‍ജിസിയുടെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന് ജാസ്‌കിന് സമീപമുള്ള യുഎസ് യുദ്ധ കപ്പലില്‍ രണ്ട് മിസൈലുകള്‍ പതിച്ചതായി ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സി പ്രാദേശിക സ്രോതസ്സുകളെ ഉദ്ധരിച്ച് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലൂടെ കുടുങ്ങിക്കിടക്കുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ യുഎസ് ഇന്ന് പ്രോജക്റ്റ് ഫ്രീഡം ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. 15,000 സൈനികര്‍, 100-ലധികം കര, കടല്‍ അധിഷ്ഠിത വിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, ഡ്രോണുകള്‍ എന്നിവ ഉപയോഗിച്ച് ഹോര്‍മുസ് ദൗത്യത്തെ പിന്തുണയ്ക്കുമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
Iran



.jpeg)



.jpg)


.jpeg)

























