തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍ വിജയം നേടിയ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക്. ചർച്ചകള്‍ക്കായി ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് സംസ്ഥാനത്തെത്തും. പാർലമെന്ററി പാർട്ടി യോഗം രണ്ട് ദിവസത്തിനുള്ളില്‍ നടക്കും.
അന്തിമ തീരുമാനം കൈക്കെള്ളുക ഡല്‍ഹിയില്‍ വച്ചാകും. ഘകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിലും ചർച്ച നടക്കും.
യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തില്‍ മുഖ്യമന്ത്രി ചർച്ചകളും സജീവമാണ്. നിയുക്ത എംഎല്‍എമാരുടെ നിലപാടറിയാനാണ് എഐസിസി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തുന്നത്.
ഇന്നും നാളെയുമായി കോണ്‍ഗ്രസ് പ്രതിനിധികളുമായി ചർച്ച നടത്തുമെന്നാണ് വിവരം.സംസ്ഥാനത്ത് യുഡിഎഫ് തരംഗം സൃഷ്ടിക്കുന്നതില്‍ നിർണായക പങ്കുവഹിച്ച വി.ഡി. സതീശനാണ് മുൻതൂക്കമെങ്കിലും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും സാധ്യതാ പട്ടികയിലുണ്ട്.
മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷകളുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുക.
Thiruvananthapuram






































