“വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല”; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

“വി.ഡി. സതീശനെ അല്ലാതെ മറ്റൊരാളെ മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ആവില്ല”; സതീശന് പിന്തുണയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്
May 7, 2026 01:46 PM | By Remya Raveendran

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിന് അഭ്യർഥനയുമായി നടൻ സിദ്ദീഖിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്. ഈ തെരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവായിരുന്നു വി.ഡി. സതീശൻ.ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്. ഈ നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഉചിതമായ തീരുമാനം എടുക്കണമെന്നും സിദ്ദീഖ് പോസ്റ്റിൽ കുറിച്ചു

സിദ്ദീഖിൻ്റെ ഫേസ് ബുക്ക് കുറിപ്പ്

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉന്നത നേതാക്കളോട് ഒരു വാക്ക്, ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.

പിണറായി വിജയനോടും അദ്ദേഹത്തിൻ്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ്‌ ഇത്തവണ നേടിയ വിജയത്തിൻ്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിൻ്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.

ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു യുഡിഎഫ് അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവായിരുന്നു വി.ഡി.സതീശൻ.അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരാനും. ആ വിശ്വാസം തകർക്കരുത്. അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല.

എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല. കോൺഗ്രസ്‌ നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസ്സിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.

ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ്‌ എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, കെ. കരുണാകരനെയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരൻ്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകൻ്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!



Vdsatheesancheafminister

Next TV

Related Stories
അഴീക്കോട് തോറ്റ ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാൻ. എസ്ഡിപിഐ

May 7, 2026 03:36 PM

അഴീക്കോട് തോറ്റ ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാൻ. എസ്ഡിപിഐ

അഴീക്കോട് തോറ്റ ലീഗ് നേതാവിന്റെ പ്രസ്താവന പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാൻ....

Read More >>
പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

May 7, 2026 02:50 PM

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നു

പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മ്മിച്ച 88 കെട്ടിടങ്ങള്‍ പൊളിച്ചു...

Read More >>
ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്

May 7, 2026 02:37 PM

ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്

ലൈഗിക അതിക്രമ കേസ്: ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ...

Read More >>
‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ

May 7, 2026 02:31 PM

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ ശൈലജ

‘ജയിക്കില്ലെന്ന് എല്ലാവർക്കും അറിയാമായിരുന്നു, എന്നിട്ടും നിർബന്ധിച്ച് പേരാവൂരിൽ മത്സരിപ്പിച്ചു’; LDF യോഗത്തിൽ അതൃപ്തി അറിയിച്ച് കെ കെ...

Read More >>
ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

May 7, 2026 02:16 PM

ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി...

Read More >>
ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

May 7, 2026 02:11 PM

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം...

Read More >>
Top Stories










News Roundup