കണ്ണൂർ: അഴീക്കോട് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൾ കരീം ചേലേരിയുടെ പ്രസ്ഥാവന തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ജാള്യത മറച്ചുവെക്കാനാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് ബഷീർ കണ്ണാടിപ്പറമ്പ് കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗിലെ ഭിന്നതയാണ് പരാജയത്തിന് കാരണമെന്നും, രാഷ്ട്രീയ എതിരാളികളെ തീവ്രവാദികളെന്ന് മുദ്രകുത്തുകയും ചെയ്യുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും ബഷീർ പറഞ്ഞു. നേരത്തെയും ഇത്തരം പ്രചരണം മുസ്ലിം ലീഗ് നടത്തിയിട്ടുണ്ട് കേരളം മുഴുവൻ യുഡിഎഫ് തരംഗമുണ്ടായിട്ടും അഴീക്കോടും കൂത്തുപറമ്പിലും തോറ്റത് എങ്ങനെയാണെന്ന് ലീഗ് നേതൃത്വം പരിശോധിക്കണമെന്നും ബഷീർ കണ്ണാടി പറമ്പ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി മുസ്‌തഫനാറാത്ത്, അഴീക്കോട് മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള നാറാത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Sdpipressmeet






































