ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കടന്നുപോകാനിരുന്ന വഴിയിൽ സുരക്ഷാവീഴ്ച. പാതയുടെ സമീപത്ത് നിന്ന് രണ്ട് ജലാസ്റ്റിൻ സ്റ്റിക്കുകൾ കണ്ടെത്തി. കഗലിപുരയിലെ താത്തഗുനിക്ക് സമീപത്തു നിന്നാണ് ഇവ കണ്ടെടുത്തത്.
സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ആർട്ട് ഓഫ് ലിവിംഗിന്‍റെ 45-ാം വാർഷികാഘോഷത്തിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്‍റെ 70-ാം പിറന്നാളാഘോഷത്തിലും പങ്കെടുക്കാനാണു മോദി ബംഗളൂരുവിലെത്തിയത്.
പരിപാടിയുടെ പ്രധാന വേദിയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്നാണു സ്ഫോടക വസ്തു കണ്ടെത്തിയത്. സംഭവത്തിൽ കോരമംഗലയ്ക്കു സമീപത്തുനിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു.
Narendramodi







































