മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
May 10, 2026 11:06 AM | By sukanya

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആണ്‌ സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ നൽകിയ സത്യവാചകം വിജയ് ചൊല്ലുകയായിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്.

120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക.

9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.



Thamilnadu

Next TV

Related Stories
മാനന്തവാടിയില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

May 10, 2026 11:49 AM

മാനന്തവാടിയില്‍ വാഹനാപകടം : ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

മാനന്തവാടിയില്‍ ബൈക്കപകടം: ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര...

Read More >>
ഇന്ന് ലോക മാതൃദിനം

May 10, 2026 09:52 AM

ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം...

Read More >>
ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ പി​ടി​യി​ൽ

May 10, 2026 09:33 AM

ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ പി​ടി​യി​ൽ

ആ​ലു​വ​യി​ൽ വ​ധ​ശ്ര​മം; പ്രതികൾ...

Read More >>
ഡൽഹിയിൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ

May 10, 2026 08:15 AM

ഡൽഹിയിൽ സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ

സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ഇ​ന്ന് മു​ത​ൽ...

Read More >>
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും.

May 10, 2026 08:12 AM

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും....

Read More >>
റെയിൽവേ ഗേറ്റ് അടച്ചിടും

May 10, 2026 07:06 AM

റെയിൽവേ ഗേറ്റ് അടച്ചിടും

റെയിൽവേ ഗേറ്റ്...

Read More >>
News Roundup