സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: വിവരശേഖരണം പൂര്‍ത്തിയായെന്ന് കെഎസ്ആര്‍ടിസി; ഇനി ജെന്‍ഡര്‍ ടിക്കറ്റ് വേണ്ട
May 13, 2026 01:52 PM | By Remya Raveendran

തിരുവനന്തപുരം :   കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗ്യാരണ്ടി സൗജന്യ ബസ് യാത്രയുടെ വിവരശേഖരണം പൂര്‍ത്തിയായതായി കെഎസ്ആര്‍ടിസി. ജെന്‍ഡര്‍ തിരിച്ചുള്ള ടിക്കറ്റ് ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല. നടന്നത് നിശ്ചിത സമയത്തേക്കുള്ള ട്രയല്‍ എന്നാണ് വിശദീകരണം. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമായിരിക്കും തുടര്‍ നടപടി.പ്രതിദിന യാത്രക്കാരുടെ കണക്കെടുപ്പെന്ന നിലയിലാണ് കെഎസ്ആര്‍ടിസിയില്‍ ജന്‍ഡര്‍ ടിക്കറ്റിങ് ആരംഭിച്ചത്. സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചായിരുന്നു ഇടിഎം മെഷീന്‍ വഴി ടിക്കറ്റ് നല്‍കിയത്.പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം പേരില്‍ പത്തൊന്‍പത് ലക്ഷത്തോളം വരുന്ന വനിതകളുടെ വിവരങ്ങള്‍ പുതിയ സംവിധാനത്തിലൂടെ ശേഖരിച്ചു . നിശ്ചിത സമയത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നതെന്ന് കെഎസ്ആര്‍ടിസി പറയുന്നു.കണക്കെടുപ്പ് പൂര്‍ത്തിയായതായും സംവിധാനം നിലവില്‍ നിര്‍ത്തുന്നതുമായാണ് അറിയിക്കുന്നത്. പുതിയ കോണ്‍ഗ്രസ് മന്ത്രിസഭ രൂപീകരണത്തിനു ശേഷം ആയിരിക്കും പദ്ധതിയുടെ തുടര്‍നടപടികള്‍ ഉണ്ടാവുക. അതേസമയം യാത്രക്കാരുടെ അനുമതിയില്ലാതെ പുതിയ നേതൃത്വം നിലവില്‍ വരാതെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Ksrtcjenderticket

Next TV

Related Stories
‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

May 13, 2026 02:49 PM

‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി...

Read More >>
ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ കുറഞ്ഞു

May 13, 2026 02:31 PM

ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ കുറഞ്ഞു

ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ...

Read More >>
CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

May 13, 2026 02:13 PM

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ തിരുവനന്തപുരം

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 82.50 % വിജയം, മുന്നിൽ...

Read More >>
വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

May 13, 2026 02:00 PM

വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

വൈകി വന്ന വിവേകം: സില്‍വര്‍ ലൈന്‍ പദ്ധതി ദോഷകരം എന്ന് സമ്മതിച്ച് എല്‍ഡിഎഫ്...

Read More >>
കണ്ണൂർ കാപ്പാട് ഷൂസിനുള്ളിൽ മൂർഖൻ ;കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

May 13, 2026 01:43 PM

കണ്ണൂർ കാപ്പാട് ഷൂസിനുള്ളിൽ മൂർഖൻ ;കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ കാപ്പാട് ഷൂസിനുള്ളിൽ മൂർഖൻ ;കടിയേൽക്കാതെ രക്ഷപെട്ടത്...

Read More >>
തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

May 13, 2026 12:32 PM

തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

തമിഴ് നാട്ടിൽ വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ജോസഫ്...

Read More >>
Top Stories

News Roundup