കണ്ണൂർ: ഏറെക്കാലത്തെ സ്വപ്നമായിരുന്ന പുതിയ വീടിന്റെ ഗൃഹപ്രവേശന ദിവസം ഗൃഹനാഥൻ ഷോക്കേറ്റു മരിച്ചു. കണ്ണൂർ പൊടിക്കുണ്ട് രാമതെരുവിലെ വയലിച്ചേരി രാജേഷ് (52) ആണ് ദാരുണമായി മരണപ്പെട്ടത്.
ഇന്ന് പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ നടന്നു വരുന്നതിനിടെയായിരുന്നു അപകടം. ചടങ്ങിന്റെ ഭാഗമായി വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പന്തലിന്റെ ഇരുമ്പ് തൂണിൽ നിന്ന് രാജേഷിന് ശക്തമായ വൈദ്യുതാഘാതമേൽക്കുകയാ യിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരണമടഞ്ഞു.
രാഘവൻ – രാധ ദമ്പതികളുടെ മകനാണ്.
ഭാര്യ: ശ്രീജ എടക്കടൻ.
മകൻ: ആദിത്ത് രാജേഷ്.
സഹോദരങ്ങൾ: മഹേഷ്, ഷൈന, ലേഖ.
സംസ്കാരം പിന്നീട് ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ നടന്നു.
സങ്കടക്കടലിലായ കുടുംബത്തെയും നാട്ടുകാരെയും ആശ്വസിപ്പിക്കാൻ പോലുമാകാതെ കണ്ണീരിലാണ് പ്രദേശം.
Kannur



.jpeg)




.jpeg)

.jpeg)





.jpeg)























