ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും

ആറളം ഗജമുക്തി ഓപ്പറേഷൻ: ഇന്നും തുടരും
May 20, 2026 06:45 AM | By sukanya

ആറളം : മനുഷ്യ -വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള ഓപ്പറേഷൻ ഗജമുക്‌തിയുടെ ഭാഗമായി ഇന്നലെ ആറളം ഫാം ബ്ലോക്ക് .1 , ബ്ലോക്ക് 5( നഴ്സറി ഭാഗം ) ഭാഗങ്ങളിൽ നിന്നും 2 ടീമുകളായി ചേർന്ന് നിരീക്ഷണം നടത്തുകയും അവിടെയുണ്ടായിരുന്ന 2 ആനകളെ ( വലിയ കൊമ്പൻ , മൊട്ടു കൊമ്പൻ) എക്കണ്ടി വഴി ബ്ലോക്ക് 2 ലേക്ക് കടത്തിവിടുകയും ചെയ്തു.

തുടർന്ന് ബ്ലോക്ക്.2 ൽ നിന്നും 6 ആനകളെ (ബ്ലോക്ക് 1,5 ഭാഗങ്ങളിൽ നിന്നും കടത്തിവിട്ട 2 ആനകൾ ഉൾപ്പെടെ)ബ്ലോക്ക്.4 വഴി ഹെലിപ്പാഡ് ഭാഗത്തേക്കും കടത്തിവിട്ടു. ഹെലിപ്പാട് - വട്ടക്കാട് ഭാഗത്തു നിന്നും താളിപ്പാറ ഭാഗത്തേക്കു തുരത്തവെ ആന തിരിയുകയും ഡ്രൈവ് തുടരാൻ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. ആറളം അസി. വൈൽഡ് ലൈഫ് വാർഡന്റെയും , കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷനിൽ ഡ്രൈവിംഗ് ടീമിൽ ആറളം വൈൽഡ് ലൈഫിലെയും , കൊട്ടിയൂർ റെയിഞ്ചിലെയും , കണ്ണവം റെയിഞ്ചിലെയും സ്റ്റാഫുകളും വാച്ചർമാരും , ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരും ഉൾപ്പെടെ 47 പേർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് പിന്തുണയായി 7 വാഹനങ്ങളും വിന്യസിച്ചിരുന്നു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ പഞ്ചായത്തുകളിൽ നിയമിച്ച ലെയ്സൺ ഓഫീസർമാർ മുഖേന പോലീസ്, റവന്യൂ, TRDM എന്നിവരുമായി ഏകോപനം നടത്തി. TR DM ഏരിയയിലെ തൊഴിലാളികളുടെയും,പ്രദേശവാസികളുടെയും . യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഡ്രൈവ് നടത്തിയത്. ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ മുൻകരുതൽ കൈക്കൊള്ളാൻ ലെയ്സൺ ഓഫീസർമാർ നിർദേശം നല്കിയിരുന്നു. ഇന്ന്ദൗ ത്യം പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Aralam

Next TV

Related Stories
താല്‍ക്കാലിക അധ്യാപക നിയമനം

May 20, 2026 07:16 AM

താല്‍ക്കാലിക അധ്യാപക നിയമനം

താല്‍ക്കാലിക അധ്യാപക...

Read More >>
സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്; ഉത്തരവിറങ്ങി

May 20, 2026 07:04 AM

സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്; ഉത്തരവിറങ്ങി

സംസ്ഥാനത്ത് ഇനി വയോജന വകുപ്പ്;...

Read More >>
വൈദ്യുതി മുടങ്ങും

May 20, 2026 06:48 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

May 19, 2026 07:22 PM

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ

മെയ് മാസത്തെ ക്ഷേമ പെന്‍ഷന്‍ 25 മുതൽ...

Read More >>
കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു

May 19, 2026 07:10 PM

കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ മരിച്ചു

കണ്ണവം ടൗണിൽ നിയന്ത്രണം വിട്ട കാറിടിച്ച് വഴി യാത്രക്കാരായ രണ്ട് പേർ...

Read More >>
‘വന്ധ്യംകരണത്തിന് വിധേയനായ ഒരു നായ ആരെയും കടിക്കില്ല’; സുപ്രീംകോടതി വിധിയിൽ മനേക ഗാന്ധി

May 19, 2026 05:40 PM

‘വന്ധ്യംകരണത്തിന് വിധേയനായ ഒരു നായ ആരെയും കടിക്കില്ല’; സുപ്രീംകോടതി വിധിയിൽ മനേക ഗാന്ധി

‘വന്ധ്യംകരണത്തിന് വിധേയനായ ഒരു നായ ആരെയും കടിക്കില്ല’; സുപ്രീംകോടതി വിധിയിൽ മനേക...

Read More >>
Top Stories










News Roundup






GCC News