പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ: ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ:   ഹംസ ബുർഹാൻ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു
May 22, 2026 11:10 AM | By sukanya

ദില്ലി:രാജ്യത്തെ നടുക്കിയ 2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരിൽ ഒരാളായ ഹംസ ബുർഹാൻ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് മരിച്ചത്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.‍

ഇന്ത്യ ഭീകര പട്ടികയിൽ പെടുത്തിയ ഭീകരനാണ് അൽ ബദർ എന്ന സംഘടനയിലെ അംഗമായ ഹംസ ബുർഹാൻ. പുൽവാമ നിവാസിയായ 'ഡോക്ടർ' എന്നറിയപ്പെടുന്ന ഹംസ ബുർഹാനെ 2022-ൽ ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിക്കുന്നത്

വ്യാഴാഴ്ച മുസാഫറാബാദിൽവെച്ച് അജ്ഞാതരായ അക്രമികൾ ബുർഹാന് നേരെ വെടിയുതി‍ർക്കുകയായിരുന്നു. ഒന്നിലധികം വെടിയുണ്ടകൾ ഏറ്റ ഹംസ ബുർഹാൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം.

ഇന്ത്യയിൽ ഹിറ്റായ ബോളിവുഡ് ചിത്രം ‘ധുരന്ധർ’ മോഡൽ ആക്രമണമാണ് നടന്നതെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. സമീപകാലത്ത് പാക്കിസ്ഥാനിലും, പാക്ക് അധിനിവേശ കാശ്മീരിലുമായി സമാനമായി നിരവധി ഭീകരരെ അജ്ഞാത സംഘം കൊലപ്പെടുത്തിയിരുന്നു.



Delhi

Next TV

Related Stories
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

May 22, 2026 11:59 AM

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
കണ്ണവം വെളുമ്പത്ത് കാണിയൂരിൽ  ആന ഇറങ്ങി:  കൃഷിവിളകൾ നശിപ്പിച്ചു

May 22, 2026 11:49 AM

കണ്ണവം വെളുമ്പത്ത് കാണിയൂരിൽ ആന ഇറങ്ങി: കൃഷിവിളകൾ നശിപ്പിച്ചു

കണ്ണവം വെളുമ്പത്ത് കാണിയൂർ പ്രദേശത്ത് ആന ഇറങ്ങി കൃഷികൾ...

Read More >>
പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; റിപ്പോര്‍ട്ട് കോടതിയില്‍

May 22, 2026 11:21 AM

പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; റിപ്പോര്‍ട്ട് കോടതിയില്‍

പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; റിപ്പോര്‍ട്ട്...

Read More >>
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

May 22, 2026 09:54 AM

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക്...

Read More >>
മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ് ഇന്ന് പേരാവൂരിൽ

May 22, 2026 09:50 AM

മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ് ഇന്ന് പേരാവൂരിൽ

മഞ്ഞപ്പിത്ത ബോധവൽക്കരണ ക്ലാസ് ഇന്ന് പേരാവൂരിൽ...

Read More >>
ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ഫ​ലം 26ന്

May 22, 2026 09:43 AM

ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ഫ​ലം 26ന്

ഹ​യ​ർ ​സെ​ക്ക​ൻ​ഡ​റി ഫ​ലം...

Read More >>
News Roundup