ഏലപ്പീടിക: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായ പുസ്തകാസ്വാദന ക്യാമ്പ് നടത്തി. അനുഗ്രഹവായനശാല സെക്രട്ടറി ജിമ്മി അബ്രാഹം ക്യാമ്പ്ഉൽഘാടനം ചെയ്തു.പ്രശസ്ത എഴുത്തുകാരൻ എം.ടി.വാസുദേവൻ നായരുടെ മഞ്ഞ് എന്ന നോവലാണ് ക്യാമ്പിൽ പുസ്തകാസ്വാദനത്തിന് തിരഞ്ഞെടുത്തത്.
മഞ്ഞ് എന്ന നോവലിലെ കഥാപാത്രങ്ങൾ നോവൽ രചിക്കപ്പെട്ട കാലഘട്ടത്തിൽ ആസ്വാദകരിൽ ഉണ്ടാക്കിയ വായനയുടെ പുത്തൻ അനുഭവം ക്യാമ്പ് ചർച്ച ചെയ്തു. വിളക്കു കാലുകളിൽ പുതു ചായം തേച്ച് സഞ്ചാരികളെ കാത്ത് നിൽക്കുന്ന നൈനിറ്റാളും, തോണിക്കാരൻ ബുദ്ധുവും, അമർ സിംങ്ങും, വിമലയും മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ മുന്നേറ്റം കാലാതീതമായി നില നിൽക്കുന്നതായി ക്യാമ്പിൽ പങ്കെടുത്ത ബാലവേദി കുട്ടികൾ പൊതുചർച്ചയിൽ വിശദീകരിച്ചു. ക്യാമ്പ് ഡയറക്ടർമാരായ സന്തോഷ് എം.എൽ, അശോകൻ.വി.ആർ,എന്നിവർ ശിൽപ്പശാലക്ക് നേതൃത്വം നൽകി.
Elapeedika

.jpeg)
.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)

























