അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്
May 25, 2026 02:44 PM | By Remya Raveendran

 കൊച്ചി:  അമ്മയിലെ വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്. അമ്മയുടെ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം. ക്ഷേത്രം പ്രസിഡൻറ് ടി ജി നന്ദകുമാറിന്റെയും അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും പേരിലാണ് കരാർ. 75 ലക്ഷം രൂപയാണ് സ്പോൺസർഷിപ്പ് തുക. എന്നാൽ അൻസിബ ഹസൻ കരാറിനെ എതിർത്തിരുന്നു. ശ്വേത മേനോൻ ഔദ്യോഗികമായി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് നൽകിയതെന്ന് ടിജി നന്ദകുമാർ  പറഞ്ഞു.അമ്മ ചാരിറ്റി ഓർഗനൈസേഷനും ക്ഷേത്രം ട്രസ്റ്റും ആയതുകൊണ്ടാണ് സ്പോൺസർ ചെയ്തത്. സ്പോൺസർഷിപ്പ് നൽകിയതിൽ തെറ്റില്ല. മുഴുവൻ പണവും പരസ്യത്തിലേക്ക് അല്ല ചാരിറ്റി സംഘടനയിലേക്കാണ് എന്നാണ് പറഞ്ഞത്. സ്പോൺസർഷിപ്പ് സംബന്ധിച്ച് അമ്മയ്ക്കുള്ളിൽ തർക്കമുണ്ടെന്ന് നേരത്തെ അറിഞ്ഞിരുന്നു.കരാർ അനുസരിച്ചാണ് പണം നൽകിയത്. മെയ് രണ്ടിന് അൻസിബ നേരിട്ട് എത്തി താൻ എതിർത്തിട്ടില്ലെന്ന് പറഞ്ഞിരുന്നു. അൻസിബ നേരത്തെയും രണ്ട് തവണ ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അതിന് പണം നൽകിയിരുന്നു. അൻസിബയുമായി മുൻവൈരാഗ്യം ഇല്ല.പണം നൽകിയെങ്കിലും ഉദ്ദേശിച്ച പബ്ലിസിറ്റി കിട്ടിയില്ല. 45 ലക്ഷം രൂപ ഇനിയും നൽകാനുണ്ട് ആ പണം നൽകും. വിവാദമായ ശേഷം അമ്മ ഭാരവാഹികളുമായി സംസാരിച്ചിട്ടില്ല. വിവാദങ്ങൾ ക്ഷേത്രത്തെ ബാധിക്കില്ല. കരാറിനെ കുറിച്ച് ക്ഷേത്രം ട്രസ്റ്റ് പുറത്ത് പറഞ്ഞിട്ടില്ല. അമ്മയിലെ തർക്കമാണ് വിവാദത്തിന് കാരണം. ഇനിയും അമ്മയുടേത് അടക്കമുള്ള സ്പോൺസർഷിപ്പുകൾ ഏറ്റെടുക്കും.കൊള്ളാവുന്ന ഏതു വേദിയും ഉപയോഗിക്കുമെന്നും ടിജി നന്ദകുമാർ   പറഞ്ഞു.

Ammaassociation

Next TV

Related Stories
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

May 25, 2026 03:49 PM

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

May 25, 2026 03:21 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ...

Read More >>
കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2026 02:38 PM

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ...

Read More >>
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

May 25, 2026 02:16 PM

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

May 25, 2026 02:08 PM

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച്...

Read More >>
‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

May 25, 2026 01:51 PM

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി ‌

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി...

Read More >>
Top Stories

News Roundup

GCC News