കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം; നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു
May 25, 2026 03:21 PM | By Remya Raveendran

കൊട്ടിയൂർ  :    കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ശങ്കരനല്ലൂർ നെയ്യമൃത് മഠത്തിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച കൊട്ടിയൂരിലേക്ക് യാത്ര തിരിക്കും.കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് പ്രാരംഭം കുറിക്കുന്ന നെയ്യാട്ടത്തിന്റെ ഭാഗമായാണ് നെയ്യമൃത് സംഘങ്ങൾ നെയ്യ് കിണ്ടി തയ്യാറാക്കുന്നത്. പ്രാക്കുളം മുതൽ വ്രതമെടുത്ത് നിൽക്കുന്ന നെയ്യമൃത് സംഘം കഴിഞ്ഞ ദിവസം കലശം കുളിച്ച് മഠങ്ങളിൽ കയറിയിരുന്നു. ശങ്കരനെല്ലൂർ ചന്ത്രോത്ത് വലിയ വീട്ടിൽ മഠത്തിൽ 21 പേരാണ് വൃതമെടുത്ത് മഠത്തിൽ കയറിയത്.കൈതേരി നാരായണൻ നമ്പ്യാരുടെ നേതൃത്വത്തിൽ കലശം കുളിച്ച ശേഷം ആചാര അനുഷ്ഠാനങ്ങളോടെ 5 ദിവസമാണ് മഠത്തിൽ തങ്ങുക. പ്രത്യേകം ശേഖരിക്കുന്ന എരോപ്പകൈതോല പലകയിൽ വച്ച് തല്ലി പതം വരുത്തും , പിന്നീട് ചിരട്ട കൊണ്ട് ഉരച്ചാണ് കയറിനുള്ള നാര് തയ്യാറാക്കുന്നത്. ഇത് പിന്നീട് വിദഗ്ധമായി പിരിച്ച് കയറുണ്ടാക്കും. ഇങ്ങനെ തയ്യാറാക്കുന്ന കയർ ഉപയോഗിച്ചാണ് നെയ് കിണ്ടി കെട്ടുക. പ്രത്യേകം തയ്യാറാക്കുന്ന നെയ്യ് കിണ്ടികളിൽ നിറയ്ക്കും. ചൊവ്വാഴ്ച്ച രാവിലെയാണ് ശങ്കരനല്ലൂർ നെയ്യമൃത് മഠത്തിൽ നിന്നുള്ള സംഘം കാൽ നടയായി കൊട്ടിയൂരിലേക്ക് യാത്ര തിരിക്കുക. ചെല്ലട്ട രാഘവൻ , സി.ആർ.സത്യേഷ്, ലിജീഷ് കരിയാടൻ, ടി.ഗംഗാധരൻ എന്നിവരാണ് സംഘത്തിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്.ചൊവ്വാഴ്ച തില്ലങ്കേരി ക്ഷേത്രത്തിൽ തങ്ങുന്ന സംഘം ബുധനാഴ്ച മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. പിന്നീട് വിളിപ്പാലൻ വലിയകുറുപ്പ്, തമ്മേ ങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ ഉൾപ്പെടുന്ന സംഘത്തിനൊപ്പമാണ് യാത്ര . 28 ന് അർദ്ധരാത്രിയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം നടക്കുക. നെയ്യാട്ടത്തോടെയാണ് അക്കരെ കൊട്ടിയൂരിൽ ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.

Content Highlight: Kottiyoorulsav

Next TV

Related Stories
ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

May 25, 2026 04:39 PM

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ ഉത്തരവ്

ശുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി; ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍...

Read More >>
അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

May 25, 2026 03:49 PM

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ സഹോദരി

അട്ടപ്പാടി മധു കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് മധുവിന്റെ...

Read More >>
അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

May 25, 2026 02:44 PM

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ പുറത്ത്

അമ്മ കുടുംബ സംഗമത്തിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് 75 ലക്ഷം രൂപ, ഏറ്റെടുത്തത് വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രം; വിവാദ സ്പോൺസർഷിപ്പ് കരാർ...

Read More >>
കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

May 25, 2026 02:38 PM

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

കാലവർഷം നാളെയില്ല; മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പ് പിൻവലിച്ചു; ആറ് ജില്ലകളിൽ യെല്ലോ...

Read More >>
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

May 25, 2026 02:16 PM

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ എന്‍ടിഎക്കെതിരെ രൂക്ഷ വിമര്‍ശനവുമായി...

Read More >>
റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

May 25, 2026 02:08 PM

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് പി.എസ്.സി

റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച്...

Read More >>
Top Stories

News Roundup

GCC News