കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം  ഇന്ന്
May 26, 2026 10:42 AM | By sukanya

കൊട്ടിയൂർ :മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ഇന്ന് രാവിലെ 11-ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പാലം ഉദ്ഘാടനം ചെയ്യും. മന്ദംചേരിയിൽനിന്ന് അക്കരെ കൊട്ടിയൂരിലേക്ക് 60 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയുമുള്ള സ്റ്റീൽ പാലമാണ് ബാവലിപുഴയിൽ നിർമിച്ചത്. 2.5 കോടി രൂപയാണ് നിർമാണച്ചെലവ്.പാലത്തിന്റെ അവസാനവട്ട പണികളാണ് പുരോഗമിക്കുന്നത്.

വൈശാഖോത്സവത്തിനെത്തുന്ന ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ ഭാഗമായി കൊട്ടിയൂർ ദേവസ്വം നടത്തിയ മറ്റ് നിർമാണപ്രവൃത്തികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും. നവീകരിച്ച പാർക്കിങ് ഗ്രൗണ്ടുകളുടെ ഉദ്ഘാടനം വൈദ്യുതമന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിക്കും.

അക്കരെ നടപ്പന്തൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ അധ്യക്ഷത വഹിക്കും.

Content Highlight: Kottiyoor

Next TV

Related Stories
ട്യൂട്ടർ നിയമനം

May 26, 2026 11:27 AM

ട്യൂട്ടർ നിയമനം

ട്യൂട്ടർ...

Read More >>
ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി

May 26, 2026 11:22 AM

ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി

ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക...

Read More >>
അധ്യാപക ഒഴിവ്

May 26, 2026 11:21 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അഡ്മിഷൻ ആരംഭിച്ചു

May 26, 2026 11:18 AM

അഡ്മിഷൻ ആരംഭിച്ചു

അഡ്മിഷൻ...

Read More >>
വ്യാപാരികൾക്ക് ആശ്വാസമായി ആശ്രയ പദ്ധതിയിലൂടെ മുപ്പത് കോടി രൂപ നൽകി ദേവസ്യ മേച്ചേരി.

May 26, 2026 11:14 AM

വ്യാപാരികൾക്ക് ആശ്വാസമായി ആശ്രയ പദ്ധതിയിലൂടെ മുപ്പത് കോടി രൂപ നൽകി ദേവസ്യ മേച്ചേരി.

വ്യാപാരികൾക്ക് ആശ്വാസമായി ആശ്രയ പദ്ധതിയിലൂടെ മുപ്പത് കോടി രൂപ നൽകി ദേവസ്യ...

Read More >>
കണ്ണൂരിൽ  വാഹനാപകടം: യുവാവ് മരിച്ചു

May 26, 2026 10:53 AM

കണ്ണൂരിൽ വാഹനാപകടം: യുവാവ് മരിച്ചു

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം: യുവാവ് മരിച്ചു...

Read More >>
News Roundup






GCC News






Entertainment News