വ്യാപാരികൾക്ക് ആശ്വാസമായി ആശ്രയ പദ്ധതിയിലൂടെ മുപ്പത് കോടി രൂപ നൽകി ദേവസ്യ മേച്ചേരി.

വ്യാപാരികൾക്ക് ആശ്വാസമായി ആശ്രയ പദ്ധതിയിലൂടെ മുപ്പത് കോടി രൂപ നൽകി ദേവസ്യ മേച്ചേരി.
May 26, 2026 11:14 AM | By sukanya

കൂത്തുപറമ്പ്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റിന്റെ വാർഷിക സമ്മേളനത്തിൽ, ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട വ്യാപാരികളുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി ഇതുവരെ 30 കോടി രൂപ വിതരണം ചെയ്തതായി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി അറിയിച്ചു.

ചെറുകിട വ്യാപാര മേഖലയെ ഓൺലൈൻ വ്യാപാരത്തിന്റെ വ്യാപനം ഗുരുതരമായി ബാധിക്കുന്നുവെന്നും പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ തുടർന്നുണ്ടായ ഗ്യാസ് വിലവർധന മൂലം സംസ്ഥാനത്തെ നിരവധി ഹോട്ടലുകൾ പ്രതിസന്ധിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ പലതും നഷ്ടത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രവർത്തിക്കേണ്ട ചില വിദ്യാലയങ്ങൾ അനധികൃത വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവണതയും വർധിച്ചുവരുന്നതായി അദ്ദേഹം വിമർശിച്ചു.

ചടങ്ങിൽ ആശ്രയ പദ്ധതിയുടെ ചികിത്സാ ധനസഹായ വിതരണം ജില്ലാ ജനറൽ സെക്രട്ടറി ബാഷിത് നിർവഹിച്ചു. രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി എൻ പി പ്രകാശൻ അവതരിപ്പിച്ചു. വരവ്-ചെലവ് കണക്ക് ട്രഷറർ എ ടി അബ്ദുൽ അസീസ് അവതരിപ്പിച്ചു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ സി സി വർഗീസ്, എ സുധാകരൻ, മേഖല പ്രസിഡന്റ് വി ഹരീന്ദ്രൻ, മേഖല ജനറൽ സെക്രട്ടറി കെ രാഘവൻ എന്നിവർ ആശംസ പ്രസംഗം നടത്തി.ചടങ്ങിൽ പി ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.

Content Highlight: Koothuparamba

Next TV

Related Stories
ട്യൂട്ടർ നിയമനം

May 26, 2026 11:27 AM

ട്യൂട്ടർ നിയമനം

ട്യൂട്ടർ...

Read More >>
ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി

May 26, 2026 11:22 AM

ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി

ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക...

Read More >>
അധ്യാപക ഒഴിവ്

May 26, 2026 11:21 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
അഡ്മിഷൻ ആരംഭിച്ചു

May 26, 2026 11:18 AM

അഡ്മിഷൻ ആരംഭിച്ചു

അഡ്മിഷൻ...

Read More >>
കണ്ണൂരിൽ  വാഹനാപകടം: യുവാവ് മരിച്ചു

May 26, 2026 10:53 AM

കണ്ണൂരിൽ വാഹനാപകടം: യുവാവ് മരിച്ചു

കണ്ണൂർ പൈസക്കരിയിൽ വാഹനാപകടം: യുവാവ് മരിച്ചു...

Read More >>
കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം  ഇന്ന്

May 26, 2026 10:42 AM

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്

കൊട്ടിയൂർ മന്ദംചേരിയിൽ നിർമിച്ച നടപ്പാലം ഉദ്ഘാടനം ഇന്ന്...

Read More >>
News Roundup






GCC News