മാതാവിന്റെ ദോഷങ്ങള്‍ മാറാനെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; കിളിമാനൂരില്‍ ‘മന്ത്രവാദി’ പിടിയില്‍

മാതാവിന്റെ ദോഷങ്ങള്‍ മാറാനെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു; കിളിമാനൂരില്‍ ‘മന്ത്രവാദി’ പിടിയില്‍
May 26, 2026 01:50 PM | By Remya Raveendran

തിരുവനന്തപുരം : കിളിമാനൂരില്‍ മന്ത്രവാദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബുവിനെയാണ് ഒളിവില്‍ കഴിയവേ പൊലീസ് പിടികൂടിയത്. മാതാവിന്റെ ദോഷങ്ങള്‍ മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന പെണ്‍കുട്ടികളുടെ മാതാവ് ഭൂമി വില്‍പ്പന നടക്കാതെ വന്നതോടെയാണ് മന്ത്രവാദിയായ ശരത് ബാബുവിനെ സമീപിക്കുന്നത്. മന്ത്രവാദം നടത്തിയശേഷം ഭൂമി പെട്ടന്ന് വിറ്റുപോയതോടെ ശരത് ബാബുവിനോട് കുടുംബത്തിന് വിശ്വാസം വര്‍ദ്ധിച്ചു.ഈ വിശ്വാസം മുതലെടുത്ത് വീട്ടില്‍ നിത്യ സന്ദര്‍ശകനായി മാറിയ പ്രതി പെണ്‍കുട്ടികളെ വലയിലാക്കുകയായിരുന്നു. മാതാവിന്റെ ദോഷം മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് വിശ്വസിപ്പിച്ചാണ് 17 ഉം 13 ഉം വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചത്. ശല്യം സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടികള്‍ മാതാവിനോട് വിവരങ്ങള്‍ പറഞ്ഞതിന് പിന്നാലെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് നിരന്തര പീഡന വിവരം പുറത്തറിഞ്ഞത്.2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ കിളിമാനൂരിലെ വാടക വീട്ടിലും മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചു കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. കിളിമാനൂര്‍ പോലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്ത് പോക്‌സോ വകുപ്പു പ്രകാരം കേസ്രജിസ്റ്റര്‍ ചെയ്തതോടെ ശരത് ബാബു ഒളിവില്‍ പോയി.തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഒളിയിടത്തില്‍ നിന്നും കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlight: Kilimanoor

Next TV

Related Stories
പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച

May 26, 2026 02:18 PM

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍ ചര്‍ച്ച

പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍; റെയില്‍വേ, എയിംസ്, ദേശീയപാത തുടങ്ങിയ കാര്യങ്ങളില്‍...

Read More >>
കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കും; പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ച് മന്ത്രി രമേശ് ചെന്നിത്തല

May 26, 2026 02:04 PM

കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കും; പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ച് മന്ത്രി രമേശ് ചെന്നിത്തല

കേരളത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കും; പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ച് മന്ത്രി രമേശ്...

Read More >>
 കൊട്ടിയൂരിൽ തീർത്ഥാടകർക്കായി പണികഴിച്ച പുതിയ നടപ്പാലവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

May 26, 2026 12:58 PM

കൊട്ടിയൂരിൽ തീർത്ഥാടകർക്കായി പണികഴിച്ച പുതിയ നടപ്പാലവും വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു

കൊട്ടിയൂരിൽ തീർത്ഥാടകർക്കായി പണികഴിച്ച പുതിയ നടപ്പാലവും വികസന പദ്ധതികളും ഉദ്ഘാടനം...

Read More >>
ട്യൂട്ടർ നിയമനം

May 26, 2026 11:27 AM

ട്യൂട്ടർ നിയമനം

ട്യൂട്ടർ...

Read More >>
ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി

May 26, 2026 11:22 AM

ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക വിധി

ഇഡി അന്വേഷണം തുടരാം; മാസപ്പടി കേസിൽ കേരള ഹൈക്കോടതിയുടെ നിർണായക...

Read More >>
അധ്യാപക ഒഴിവ്

May 26, 2026 11:21 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
Top Stories

News Roundup