കേളകം: യൂത്ത് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ ഒപ്പരം” സ്കൂൾ കിറ്റ് വിതരണ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. മേയ് 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് 4 മണിക്ക് കേളകം ക്ഷീരസംഘം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ബാഗ്, നോട്ട് പുസ്തകങ്ങൾ, പേനകൾ ഉൾപ്പെടെയുള്ള പഠന സാമഗ്രികൾ കൈമാറും. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡണ്ട് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്യും.
Content Highlight: Kelakom














.jpeg)




















