തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെയാണ് സസ്‌പെന്റ് ചെയ്തത്.വിരമിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവില്‍ പരാമര്‍ശം.നേരത്തെ മുഖ്യമന്ത്രി വി ഡി സതീശനെ പരാമര്‍ശിച്ച് എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് 23 ദിവസത്തിനുശേഷം സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. നെടുങ്കണ്ടം സബ് ഡിപ്പോയിലെ ഡ്രൈവര്‍ കല്ലാര്‍ സ്വദേശി എസ് സുനില്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
Content Highlight: Schoolprincipalsaspended







































