രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി
May 30, 2026 01:59 PM | By Remya Raveendran

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. സിഎൻജിക്ക് കിലോ രണ്ട് രൂപയാണ് കൂട്ടിയത്. ഈ ആഴ്ച‌യിൽ തന്നെ രണ്ടാംതവണയാണ് സിഎൻജി വില വർധിപ്പിക്കുന്നത്.അതേസമയം, ഗാർഹിക പൈപ്പുകൾ വഴി വിതരണം ചെയ്യുന്ന പിഎൻജിയുടെ വില 50 പൈസ വർധിപ്പിച്ചു. സിഎൻജിയുടെ വില മുംബൈയിൽ കിലോയ്ക്ക് 86 രൂപയിലെത്തി. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ സിഎൻജിയുടെ നിരവധി തവണയാണ് വില വർധിപ്പിച്ചത്.മേയ് 15-ന് രണ്ട് രൂപയും, 17-ന് ഒരു രൂപയും, 23-ന് വീണ്ടും ഒരു രൂപയും വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 26ന് രണ്ട് രൂപ വർധിപ്പിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിനുണ്ടായ വിലവർധനവും ഇറക്കുമതി ചെലവ് കൂടിയതുമാണ് വില കൂട്ടാൻ കാരണമെന്ന് കമ്പനികൾ വ്യക്തമാക്കുന്നു.തുടർച്ചയായുണ്ടാകുന്ന ഈ വിലവർധന സാധാരണക്കാരെയും ഓട്ടോ- ടാക്സി ഡ്രൈവർമാരെയും വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇന്ധനവില വർധനവിനെതിരെ ഡൽഹിയിൽ വിവിധ ട്രാൻസ്പോർട്ട് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.സിഎൻജി വില ഉയരുന്ന സാഹചര്യത്തിൽ ഓട്ടോ- ടാക്സി നിരക്കുകൾ പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. പെട്രോൾ, ഡീസൽ വിലയും വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിഎൻജി ഉപഭോക്താക്കൾക്കും ഈ അധികഭാരം നേരിടേണ്ടി വരുന്നത്

Content Highlight: Petroldecelrate

Next TV

Related Stories
‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ് ചെന്നിത്തല

May 30, 2026 03:01 PM

‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ് ചെന്നിത്തല

‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ്...

Read More >>
കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി

May 30, 2026 02:40 PM

കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി

കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന്...

Read More >>
‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

May 30, 2026 02:21 PM

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ...

Read More >>
അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

May 30, 2026 02:07 PM

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

അഞ്ച് ദിവസം ശക്തമായ മഴ തുടരും: എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ...

Read More >>
കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരം: അഡ്വ ബിനോയ് കുര്യൻ

May 30, 2026 01:26 PM

കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരം: അഡ്വ ബിനോയ് കുര്യൻ

കണ്ണൂർ ജില്ലാ ആശുപത്രി കലോത്സവം സമാപന സമ്മേളനം ആരോഗ്യ പ്രവർത്തകരുടെ സേവനം മഹത്തരം: അഡ്വ ബിനോയ്...

Read More >>
പെരിയ ഇരട്ടക്കൊല: 4 പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

May 30, 2026 11:12 AM

പെരിയ ഇരട്ടക്കൊല: 4 പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു

പെരിയ ഇരട്ടക്കൊല: 4 പ്രതികളുടെ പരോൾ താൽക്കാലികമായി...

Read More >>
Top Stories

News Roundup

GCC News

Entertainment News