ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്
May 30, 2026 03:28 PM | By Remya Raveendran

കണ്ണൂർ: കേൾവി പരിമിതി അനുഭവിക്കുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി കേൾവിശക്തി വീണ്ടെടുത്ത് നൽകുന്ന ശ്രുതിസ്പർശം പദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്. ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന അത്യാധുനിക കോക്ലിയർ-ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ പ്രവർത്തനാരംഭത്തോടനുബന്ധിച്ച് അർഹരായവർക്ക് സൗജന്യ നിരക്കിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും അതോടൊപ്പം 20 പേർക്ക് ഹിയറിങ്ങ് എയ്ഡും സൗജന്യമായി നൽകുമെന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ. അനൂപ് നമ്പ്യാരും ആശുപത്രി അധികൃതരും ചേർന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ശ്രുതിസ്പർശം പദ്ധതിയിലൂടെ അർഹരായവരെ കണ്ടെതുന്നതിനായി ആസ്റ്റർ മിംസിലെ ഇ.എൻ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ 20 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നിർണയ ക്യാമ്പ് സംഘടിപ്പിക്കും. ഇ.എൻ.ടി വിഭാഗം ഡോ. രാമകൃഷ്ണൻ വി, ഡോ. അക്ഷയ് വി കെ , ഡോ. വിഷ്ണുദാസ് ടി വി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ വിശദമായ പരിശോധനകൾക്ക് ശേഷമായിരിക്കും അർഹരായവരെ ശസ്ത്രക്രിയയ്ക്കും ഹിയറിങ്ങ് എയ്ഡും നൽകുന്നതിനായി തിരഞ്ഞെടുക്കുക. കണ്ണൂർ ആസ്റ്റർ മിംസ് വിഭാവനം ചെയ്ത പദ്ധതിയിൽ ആസ്റ്റർ വോളന്റിയേഴ്സും ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് നടപ്പിലാക്കുന്നത്.സാമ്പത്തിക പ്രതിസന്ധികൾ കാരണമോ കൃത്യമായ ചികിത്സയുടെ അഭാവം കൊണ്ടോ കേൾവിശക്തി വീണ്ടെടുക്കാൻ കഴിയാതെ പോയവർക്ക് കേൾവി തിരിച്ചുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ശ്രുതിസ്പർശം പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക സംവിധാനങ്ങളിലൂടെ വിദഗ്ധ പരിചരണം സാധാരണക്കാരിലേക്ക് കൂടി എത്തിക്കാൻ സാധിച്ചതിൽ വലിയ അഭിമാനമുണ്ടെന്ന് സി.ഒ.ഓ ഡോ. അനൂപ് നമ്പ്യാർ പറഞ്ഞു.നിശബ്ദതയിൽ നിന്ന് ശബ്ദത്തിന്റെ പുതുലോകത്തേക്ക് കേൾവി വൈകല്യമുള്ളവരെ ശ്രുതിസ്പർശം പദ്ധതിയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കുടുംബങ്ങൾക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവുകൾ പൂർണ്ണമായും സൗജന്യമാക്കുന്നത് വഴി കൃത്യമായ ആരോഗ്യപരിപാലനം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്‌ മാനേജർ, മുഹമ്മദ്‌ ഹസീം കെ വി പറഞ്ഞു.01 ജൂൺ 2026 മുതൽ 20 ജൂൺ 2026 വരെ നീണ്ടുനിൽക്കുന്ന പരിശോധനാ ക്യാമ്പിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക.+91 62352 34000 ഡോ. അനൂപ് നമ്പ്യാർ, ഡോ. സുപ്രിയ രഞ്ജിത്, ഡോ രാമകൃഷ്ണൻ വി, ഡോ അക്ഷയ് വി കെ, മുഹമ്മദ്‌ ഹസീം കെ വി തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Content Highlight: Sruthisparsamkarunyaplan

Next TV

Related Stories
ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

May 30, 2026 04:58 PM

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം ചെയ്തു

ശുചീകരണ പരിപാടി 'തുടക്കം 2026' എം വിജിൻ MLA ഉദ്ഘാടനം...

Read More >>
‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

May 30, 2026 04:13 PM

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ…

‘കേരളത്തിൽ വാടക ഗർഭപാത്ര മാഫികൾ സജീവം, ഗർഭം ധരിച്ചാൽ 6 ലക്ഷം രൂപ, ആറോളം ഗർഭിണികൾ ഇപ്പോഴും എറണാകുളത്തെ ഹോസ്റ്റലിൽ’; ഞെട്ടിക്കുന്ന...

Read More >>
അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

May 30, 2026 03:34 PM

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന് ജനപ്രവാഹം

അക്കരെ സന്നിധാനത്ത് നിത്യ പൂജകൾക്കു തുടക്കം.കൊട്ടിയൂർ ഉത്സവത്തിന്...

Read More >>
‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ് ചെന്നിത്തല

May 30, 2026 03:01 PM

‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ് ചെന്നിത്തല

‘ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ’; രമേശ്...

Read More >>
കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി

May 30, 2026 02:40 PM

കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന് മുഖ്യമന്ത്രി

കാലവർഷം, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം; സമഗ്രമായ മുന്നൊരുക്കങ്ങൾ വേണമെന്ന്...

Read More >>
‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

May 30, 2026 02:21 PM

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ SIT

‘ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം’ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് കുരുക്ക്; നരഹത്യശ്രമം ചുമത്തി, ഉടൻ അറസ്റ്റിലേക്ക് കടക്കാൻ...

Read More >>
Top Stories










News Roundup






GCC News






Entertainment News