ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Jun 5, 2026 02:55 PM | By Remya Raveendran

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായ അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് നാല് മണി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്ഐടി പ്രതികളെ ചോദ്യം ചെയ്യും.കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് എസിപി‌യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉൾപ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സമഗ്ര അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്..ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടതിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. അന്വേഷണ പുരോഗതി റിപ്പോർട്ട്‌ നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ചിരുന്നു. പൊലീസ് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. മെയ് 27ന് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Content Highlight: Edofficersattakedcase

Next TV

Related Stories
കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2026 04:04 PM

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു

കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അമ്മയ്ക്കൊപ്പം വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം...

Read More >>
പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

Jun 5, 2026 03:56 PM

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണം: പേരാവൂർ വൈ എം സി എ യുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ...

Read More >>
അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

Jun 5, 2026 03:45 PM

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ്. ജോസഫ്സ് ഹൈസ്കൂളിൽ സമഗ്രം-26 - ഓറിയന്റേഷൻ ക്ലാസ്സ്‌...

Read More >>
കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

Jun 5, 2026 03:39 PM

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌ ഭരണസമിതി

കണിച്ചാർ ടൗണിൽ ഗതാഗത - പാർക്കിംഗ് പരിഷ്ക്കരണവുമായി പഞ്ചായത്ത്‌...

Read More >>
ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

Jun 5, 2026 03:28 PM

ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

ഓപ്പറേഷൻ തൂഫാൻ: ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

Jun 5, 2026 02:43 PM

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച്...

Read More >>
Top Stories

News Roundup