കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം കനക്കുന്നു: സംസ്ഥാനത്ത് അതി തീവ്ര മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
Jun 5, 2026 01:50 PM | By Remya Raveendran

കോഴിക്കോട് :   സംസ്ഥാനത്ത് നാളേയും മറ്റാന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ റെഡ് അലർട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലർട്ട്. സർക്കാർ സംവിധാനങ്ങളോടും പൊതുജനങ്ങളോടും ജാഗ്രതപാലിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.മലയോര മേഖലകളിൽ ജാഗ്രത നിർദേശം നൽകി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴക്ക് സാധ്യത. ജൂൺ എട്ട് വരെ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പുലർച്ചെ കേരളത്തിലെ വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ശക്തമായ മഴയാണ് ലഭിച്ചത്.സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കൊടുങ്ങല്ലൂരിൽ മരം വീണ് സ്കൂട്ടർ യാത്രികനും, കോഴിക്കോട് ആംബുലൻസ് തെന്നി മറിഞ്ഞ് വയോധികയും മരിച്ചു. എറണാകുളം തൃപ്പൂണിത്തുറയിൽ ഇടംപാടത്ത് വീടുകളിൽ വെള്ളം കയറി . കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ പ്രതിഷേധിച്ച്ഡി വൈഎഫ്ഐ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ശക്തമായ മഴയിൽ കോഴിക്കോട് ബീച്ച് പരിസരത്തും വ്യാപക വെള്ളക്കെട്ടാണ്.

Content Highlight: Redalerttomorrow

Next TV

Related Stories
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Jun 5, 2026 02:55 PM

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

Jun 5, 2026 02:43 PM

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച് SIT

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: ‘ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്കരം’; അന്വേഷണം ആരംഭിച്ച്...

Read More >>
ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

Jun 5, 2026 02:13 PM

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ തില്ലങ്കേരി

ഇന്ന് ചെയ്ത കാര്യം നാളെ ആചാരമെന്ന് വരുത്താൻ നീക്കം; കൊട്ടിയൂർ ക്ഷേത്രത്തിനെതിരെ ഗൂഢനീക്കം: വത്സൻ...

Read More >>
‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ ബാലൻ

Jun 5, 2026 02:03 PM

‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ ബാലൻ

‘പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് EDക്ക് മുന്നിലുണ്ടോ?’ എകെ...

Read More >>
ആറളം : ഗവ. ഹയർസെക്കണ്ടറി പരിസ്ഥിതി ദിനാചരണം ആചരിച്ചു

Jun 5, 2026 01:28 PM

ആറളം : ഗവ. ഹയർസെക്കണ്ടറി പരിസ്ഥിതി ദിനാചരണം ആചരിച്ചു

പരിസ്ഥിതി ദിനാചരണം ആറളം : ഗവ. ഹയർസെക്കണ്ടറി പരിസ്ഥിതി ദിനാചരണം ആചരിച്ചു...

Read More >>
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി യുവകലാസാഹിതി

Jun 5, 2026 12:36 PM

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി യുവകലാസാഹിതി

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പരശുറാം എക്സ്പ്രസ്സിൽ പരിസ്ഥിതി സന്ദേശ യാത്രയുമായി...

Read More >>
Top Stories

News Roundup