ആറളം : ഗവ. ഹയർസെക്കണ്ടറി സ്കൂൾ ആറളം സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.
സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ട് പി.ടി.എ വൈസ് പ്രസിഡണ്ട് യസീദ് പി ഉദ്ഘാടനം ചെയ്തു.തുടർന്ന് നടന്ന പരിസ്ഥിതി ദിന സംഗമത്തിൽപ്രഥമാധ്യാപിക എം വി ബിന്ദു ആമുഖഭാഷണം നടത്തി.എസ് എം സി ചെയർമാൻ ഷറഫുദ്ദീൻ എൻ കെ ഉദ്ഘാടനം നിർവ്വഹിച്ചു.കോഡിനേറ്റർ സക്കരിയ വിളക്കോട് പരിസ്ഥിതി ദിന സന്ദേശം നൽകി.
സ്റ്റാഫ് സെക്രട്ടറി റീന ഫിലിപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എം പി ടി എ പ്രസിഡണ്ട് ജമീല റഷീദ്, എസ് ആർ ജി കൺവീനർ സ്മിത കെ എം, ഷിജേഷ് ടി.വി, റീന പി എ എന്നിവർ സംസാരിച്ചു.
കാമ്പയിൻറെ ഭാഗമായി പരിസ്ഥിതി ദിന സംഗമം, പോസ്റ്റർ രചന മത്സരം , സ്റ്റിക്കർ പ്രദർശനം , പോസ്റ്റർ പ്രദർശനം, പ്രതിജ്ഞ , ക്വിസ് മത്സരം , തൈനടൽ , പരിസര ശുചീകരണം തുടങ്ങിയവ നടന്നു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് പി.ടി.എ വൈസ് പ്രസിഡണ്ട് യസീദ് പി ഉദ്ഘാടനം ചെയ്യുന്നു.
Content Highlight: Aralam















.jpeg)
.jpeg)
.jpeg)



















