അടക്കാത്തോട് : അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈ സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം കൊണ്ടാടി.'" അമ്മയ്ക്കായൊരു തണലൊരുക്കാം " എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ . ജോസ് സ്റ്റീഫൻ, . ജോസ് ജോസഫ്, കുമാരി. ലിയ തെരേസ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..കൊളാഷ് നിർമ്മാണം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ കുട്ടികൾക്കായ് സംഘടിപ്പിച്ചു. കുട്ടികൾക്ക് കേളകം ഗ്രാമപഞ്ചായത്ത് നൽകിയ വൃക്ഷത്തൈകൾ വിതരണം ചെയ്തു.
Content Highlight: Adakkathodehss






































