ശബരിമല : ശബരിമല സ്വർണ്ണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കാനാണ് സാധ്യത. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലത്തിന്റെ വിവരങ്ങൾ കോടതിയെ അറിയിക്കും.ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ആരംഭിച്ചിട്ട് 7 മാസം കഴിഞ്ഞു.
കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി നൽകിയ അപ്പീലിലും ഇന്ന് വിശദമായി വാദം കേൾക്കും. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
Content Highlight: Sabarimala


.jpeg)

.jpeg)



.jpeg)
.jpeg)

.jpeg)


























