ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി

ഓപ്പറേഷൻ തൂഫാൻ : കണ്ണൂർ മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ പിടികൂടി
Jun 8, 2026 12:04 PM | By sukanya

കണ്ണൂർ: മട്ടന്നൂരിൽ പച്ചക്കറി വണ്ടിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങൾ മട്ടന്നൂർ പോലീസ് പിടികൂടി. ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടത്തിയ റൈഡിലാണ് കണ്ണൂർ ജില്ലയിലെ വിവിധ കടകളിൽ വിതരണം ചെയ്യാനായി കൊണ്ട് വന്ന ലഹരി ഉത്പന്നങ്ങളാണ് മൊത്ത വ്യാപാരി വേങ്ങാട് സ്വദേശി ഷമീർ (35)ൽ നിന്നും മട്ടന്നൂർ ഇൻസ്‌പെക്ടർ എ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

കർണാടകയിൽ നിന്നും പച്ചക്കറി കൊണ്ട് വരുന്നതാണെന്ന വ്യാജേന പച്ചക്കറികൾക്കിടയിൽ വെച്ച് ലഹരി ഉത്പന്നങ്ങൾ കേരളത്തിലേക്ക് കടത്തിയതിനു ശേഷം ഉയർന്ന വിലക്ക് കണ്ണൂർ ജില്ലയിലെ വിവിധ കടകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രാത്രി സമയത്ത് പച്ചക്കറി വണ്ടികളിൽ ലഹരി ഉത്പന്നങ്ങൾ കർണാടകയിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടർന്ന് മട്ടന്നൂർ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറികൾക്കിടയിൽ ചാക്കിൽ കെട്ടി വെച്ച നിലയിലാണ് ലഹരി ഉത്പന്നങ്ങൾ ഉണ്ടായിരുന്നത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നിധിൻരാജ് പി. ഐപിഎസ്-ന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ ഇൻസ്‌പെക്ടർ എ ബിനു, എസ്ഐ ഫൈറൂസ് മുഹമ്മദ്‌, സിവിൽ പോലീസ് ഓഫീസർ മാരായ കെ രതീഷ്, ഷംസീർ അഹമ്മദ്‌, റിജിൽ എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' എന്ന പേരിൽ പോലീസ് പ്രത്യേക റെയ്ഡുകൾ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

Content Highlight: Kannur

Next TV

Related Stories
ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം.

Jun 8, 2026 11:51 AM

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം.

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു...

Read More >>
കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2026 11:25 AM

കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ചാലയിൽ നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ...

Read More >>
മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി കോടതിയിൽ

Jun 8, 2026 11:17 AM

മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി കോടതിയിൽ

മാസപ്പടി കേസ്: നിർണായകമായ 134 രേഖകൾ തേടി ഇഡി...

Read More >>
മുൻ വൈരാഗ്യം:  കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി

Jun 8, 2026 10:39 AM

മുൻ വൈരാഗ്യം: കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി പ​രാ​തി

മുൻ വൈരാഗ്യം: കോ​ഴി​ക്കോ​ട് മ​ധ്യ​വ​യ​സ്‌​ക്കന് വെ​ട്ടേ​റ്റ​താ​യി...

Read More >>
എറണാകുളത്ത് പട്ടിമറ്റത്ത്  കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Jun 8, 2026 10:16 AM

എറണാകുളത്ത് പട്ടിമറ്റത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

എറണാകുളത്ത് പട്ടിമറ്റത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി...

Read More >>
കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ

Jun 8, 2026 10:06 AM

കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക ഓർഡിനറിയിൽ

കെഎസ്ആർടിസി സൗജന്യ യാത്ര, ആദ്യ 100 ദിനം നടപ്പാക്കുക...

Read More >>
Top Stories

News Roundup

Entertainment News