കൊട്ടിയൂർ: ഭാരതത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന വ്യക്തിയെന്ന സുവർണ്ണ നേട്ടം കൈവരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ കൊട്ടിയൂരിൽ സ്വർണ്ണക്കുട സമർപ്പണം നടന്നു. പ്രധാനമന്ത്രിയുടെ ദീർഘായുസ്സിനും ഭാരതത്തിന്റെ ഉന്നതിക്കും വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകളോടെയാണ് വഴിപാട് സമർപ്പണം നടത്തിയത്.
2014 മേയ് 26-ന് ആദ്യമായി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദി, 12 വർഷത്തെ സമാനതകളില്ലാത്ത ഭരണചക്രം തിരിച്ച് 4,399 ദിവസങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ജവഹർലാൽ നെഹ്‌റുവിന്റെ (4,398 ദിവസങ്ങൾ) റെക്കോർഡ് മറികടന്ന് ചരിത്രനേട്ടം സ്വന്തമാക്കിയത്. പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'സ്വർണ്ണക്കുടം' സമർപ്പിച്ചത്. കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് സ്വർണ്ണക്കുടം സമർപ്പണം.
ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കർഷക മോർച്ച ജില്ലാ അധ്യക്ഷൻ മനോഹരൻ സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, അജയൻ, മീനോദ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി സി. ആദർശ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Content Highlight: A golden pot procession in Kottiyoor for Narendra Modi






































