‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്’; കെ കെ ശൈലജ

‘നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല; രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്’; കെ കെ ശൈലജ
Jun 11, 2026 02:41 PM | By Remya Raveendran

കോഴിക്കോട് :   നിപ ബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാൽ ശ്രദ്ധിക്കണമെന്നും മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇപ്പോൾ കൃത്യമായ പ്രോട്ടോകോളുണ്ട്. ഒരു കേസ് വരുമ്പോൾ തന്നെ പ്രതിരോധിക്കാൻ ആരോഗ്യ രംഗം സജ്ജമാണെന്നും കെ കെ ശൈലജ പറഞ്ഞു.പകർച്ച ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കഴിയും. കൃത്യ വിലോപം കാണിക്കാതെ ജാഗ്രതയോടെ നേരിടണം. നിപയും കോവിഡ് ഒക്കെ സർക്കാർ നോക്കിയല്ല വരുന്നതെന്ന് കെകെ ശൈലജ പറഞ്ഞു.കക്ഷി രാഷ്ട്രീയം നോക്കാതെ കൂട്ടായി പ്രതിരോധം തീർക്കണം. കൂടുതൽ ആളുകളിലേക്ക് പടരാതിരിക്കാൻ ശ്രദ്ധിക്കണം. പ്രതിരോധ മരുന്ന് ഇല്ലെങ്കിൽ സ്റ്റോക്ക് ചെയ്യണം. മുൻ കരുതൽ ഉണ്ടായാലേ കാര്യമുള്ളൂ. അന്നത്തെ കെ മുരളീധരൻ പ്രസ്താവന ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കാര്യങ്ങൾ മനസ്സിലാക്കാതെ ആയിരുന്നു അന്നത്തെ പ്രതികരണങ്ങളെന്നും കെ കെ ശൈലജ പറഞ്ഞു. പൂനെയിലേക്ക് സാമ്പിൾ അയക്കുന്നത് കേന്ദ്ര പ്രോട്ടോകോൾ പ്രകാരം ആണ്. കടുത്ത സാഹചര്യം നേരിടുമ്പോൾ വീഴ്ച്ച ഉണ്ടെങ്കിൽ വിമർശിക്കണം. അല്ലാതെ നല്ലത് ചെയ്യുമ്പോൾ അങ്ങനെ കളിയാക്കരുതെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു.കാഫിർ സ്ക്രീൻ ഷോട്ട് കേസിലും കെകെ ശൈലജ പ്രതികരിച്ചു. കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ലെന്നും സൈബർ മേഖലയിലെ അത്തരം പ്രവർത്തനം എല്ലാം നിരുത്സാഹപ്പെടുത്തണമെന്നും അവർ വ്യക്തമാക്കി. അതേ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യക്തിഹത്യ ഉണ്ടായിരുന്നു. അതൊന്നും അന്വേഷിക്കാൻ തയ്യാറായിട്ടില്ല. കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെയെന്ന് കെകെ ശൈലജ കൂട്ടിച്ചേർത്തു.

Content Highlight: Kkshailaja

Next TV

Related Stories
തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

Jun 11, 2026 03:46 PM

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും

തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല, എംവി ഗോവിന്ദൻ പറഞ്ഞ പരാജയകാരണങ്ങൾ യാഥാർത്ഥ്യത്തിന് നിരക്കാത്തത് ; ടി.കെ ഗോവിന്ദനും വി....

Read More >>
കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

Jun 11, 2026 03:39 PM

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ യോഗവും

കണ്ണൂർ ജില്ലയിൽ നിന്നും വിജയിച്ച എംഎൽഎ മാർക്ക് സ്വീകരണവും ജില്ലാ കൗൺസിൽ...

Read More >>
പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

Jun 11, 2026 03:27 PM

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്.

പേരാവൂർ നെടുംപുറംചാലിൽ സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും...

Read More >>
‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ മൊഴി

Jun 11, 2026 03:13 PM

‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ മൊഴി

‘അടിച്ചത് മനഃപൂർവമല്ല; പൊലീസ് കാര്യമായി ഇടപെട്ടില്ല, നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം’; ​ഗൺമാൻ‌ സന്ദീപിന്റെ...

Read More >>
ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

Jun 11, 2026 02:56 PM

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ ജോർജ്

ഷിഗെല്ല സംസ്ഥാനത്ത് പടരുന്ന സാഹചര്യം അതീവ ഗൗരവം, ആദ്യമായിട്ടാണ് ഇത്രയുമധികം കേസുകൾ ഉണ്ടാകുന്നത്; വേണ്ട നടപടി സ്വീകരിക്കണം: വീണാ...

Read More >>
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

Jun 11, 2026 02:30 PM

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളിൽ മഴമുന്നറിയിപ്പ്; 2 ജില്ലകൾക്ക് ഓറഞ്ച്...

Read More >>
Top Stories

News Roundup

GCC News

Entertainment News