മണത്തണ: വൈശാഖ മഹോത്സവത്തിലെ ആരാധനകളിൽ അവസാനത്തേതായ രോഹിണി ആരാധന നാളെ നടക്കും. ഇതിന്റെ ഭാഗമായി കുറുമാത്തൂർ നമ്പൂതിരിപ്പാട് മണത്തണ ആക്കൽ തറവാട്ടിൽ എത്തി. ഇന്ന് ആക്കൽ തറവാട്ടിൽ താമസിക്കുന്ന കുറുമാത്തൂർ നാളെ രാവിലെയോടെ കൊട്ടിയൂരിലേക്ക് പുറപ്പെടും. പതിവ് ആരാധനാ ചടങ്ങുകൾ കൂടാതെ പൂർണ്ണപുഷ്പാഞ്ജലിയും ആലിംഗന പൂജയും രോഹിണി ആരാധനയുടെ പ്രത്യേകതകളാണ്.
'നായ്ക്കനാർ' സ്ഥാനീകനായ കുറുമാത്തൂർ നമ്പൂതിരിപ്പാടാണ് ആലിംഗന പൂജ നടത്തേണ്ടത്. സ്വയംഭൂശിലയെ ആലിംഗനം ചെയ്തുകൊണ്ട് സമർപ്പിക്കുന്ന പൂജയാണിത്. ആലിംഗനപൂജ നടത്തുന്ന 'നായ്ക്കനാർ സ്ഥാനീകൻ' എന്ന് അറിയപ്പെടുന്ന കുറുമാത്തൂർ നമ്പൂതിരിപ്പാട് രോഹിണി ആരാധനയ്ക്കു തലേദിവസം സന്ധ്യയോടെ മണത്തണ ആക്കൽ തറവാട്ടിൽ എത്തണമെന്നത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ്. തറവാട്ടിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ആചാരപൂർവ്വം നായ്ക്കനാരെ സ്വീകരിക്കും. തറവാട്ടിൽ വിഭവസമൃദ്ധമായ അത്താഴ സദ്യയും തയ്യാറാക്കും.
Content Highlight: Rohini Aaradhana in kottiyoor

.jpeg)






.jpeg)





























